HOME
DETAILS
MAL
കുന്നുകള്‍ താണ്ടാന്‍ മലയോര സബ്വേ ട്രെയിനുമായി ചൈന
backup
May 27 2017 | 16:05 PM
ബീജിങ്: മലകളും കുന്നുകളും താണ്ടിപ്പോവുന്ന സബ്വേ ട്രെയിന്‍ അവതരിപ്പിച്ചിരിക്കുകയാണ് ചൈന. 2000 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന ട്രെയിനാണ് ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്.
തെക്കു-പടിഞ്ഞാറന്‍ ചൈനയിലെ ചോങ്ക്വിന് മുനിസിപ്പാലിറ്റിയിലാണ് ആറ് ബോഗികളുള്ള ട്രെയിന്‍ ഓടുക. 70 മീറ്റര്‍ വരെ താഴ്ചയില്‍ ട്രെയിനിന്റെ പാതയുണ്ട്.
പരമാവധി മണിക്കൂറില്‍ 100 കിലോ മീറ്റര്‍ വേഗതയില്‍ ഓടാനാവുന്ന ട്രെയിനാണ് വികസിപ്പിച്ചിരിക്കുന്നത്. ഇതുപോലുള്ള 39 ട്രെയിനുകള്‍ നിര്‍മിക്കാനാണ് ചൈന പദ്ധതിയിട്ടിരിക്കുന്നത്. സാധാരണ ട്രെയിനുകളേക്കാള്‍ ചരിഞ്ഞ് ഓടാന്‍ പറ്റുന്ന സാങ്കേതിക വിദ്യയാണ് ട്രെയിനിന് ഉപയോഗിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."