മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടക്കം: ശുദ്ധജല വിതരണവും പ്രതിസന്ധിയില്‍
പിണങ്ങോട്: മുന്നറിയിപ്പ് പോലുമില്ലാതെ വൈദ്യുതി മുടങ്ങുന്നത് പിണങ്ങോട് പ്രദേശത്തെ ശുദ്ധജല വിതരണത്തെ പേലും ബാധിക്കുന്നതായി പരാതി. ലൈനില്‍ അറ്റകുറ്റ പണികള്‍ നടക്കുമ്പോള്‍ സാധാരണ മാധ്യമങ്ങളിലൂടെയും മറ്റും മുന്നറിയിപ്പുകള്‍ നല്‍കിയതിന് ശേഷമാണ് വൈദ്യുതി മുടക്കം ഉണ്ടാവാറുള്ളത്. എന്നാല്‍ ദിവസങ്ങളോളമായി പിണങ്ങോടും പരിസര പ്രദേശങ്ങളിലും യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് വൈദ്യുതി മുടങ്ങുന്നത്. ഇതോടെ പിണങ്ങോട്ടെ ശുദ്ധജല വിതരണ പമ്പ് ഹൗസിലെ പ്രവൃത്തിയും നിലച്ചിരുന്നു. ഇതിനാല്‍ വെങ്ങപ്പള്ളി, പൊഴുതന പഞ്ചായത്തുകളിലെ ശുദ്ധജല വിതരണം ഭാഗികമായി തടസപ്പെട്ടു.
കല്‍പ്പറ്റ വൈദ്യുതി സെക്ഷന്റെ പരിധിയിലുള്ള പിണങ്ങോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപമുള്ള പ്രദേശങ്ങളിലാണ് ദിവസങ്ങളായി വൈദ്യുതി മുടങ്ങുന്നത്. നിലവില്‍ സ്റ്റേറ്റ് ഹൈവേയിലൂടെയല്ല ട്രാന്‍സ്‌ഫോര്‍മറിലേക്കുള്ള എച്ച്.ടി ലൈന്‍ വലിച്ചിരിക്കുന്നത്. ഉള്‍പ്രദേശത്ത് കൂടെ വരുന്ന എച്ച്.ടി ലൈനില്‍ തകരാര്‍ വരുന്നതോടെ ഇത് പരിഹരിക്കുന്നതിന് പകരം എ.ബി ഓഫ് ചെയ്യുന്നതാണ് പരാതിക്ക് ഇടയാക്കുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രഫണ്ട് ഉപയോഗിച്ച് പിണങ്ങോട് മുക്ക് മുതല്‍ പുഴക്കല്‍ വരെ ത്രീ ഫേസ് ലൈന്‍ വലിക്കാന്‍ നടപടി സ്വീകരിച്ചെങ്കിലും ഒച്ചിഴയുന്ന വേഗത്തിലാണ് പണി നടക്കുന്നതെന്നാണ് പ്രദേശത്തുകാര്‍ പറയുന്നത്. ഈ പ്രവൃത്തി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ ചീഫ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നിവേദനം സമര്‍പ്പിക്കുകയും ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അതും പാഴ്‌വാക്കായി മാറിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."