HOME
DETAILS

ആര്‍ദ്രം മിഷന്‍ ജില്ലാതല അവലോകന യോഗം ചേര്‍ന്നു

  
backup
May 27 2017 | 20:05 PM

%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b4%b2

 

തിരുവനന്തപുരം: ആര്‍ദ്രം മിഷന്റെ ജില്ലാതല അവലോകനം യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്തു. ആര്‍ദ്രം മിഷനിലൂടെ സാധാരണ രോഗികള്‍ക്ക് ഗുണനിലവാരമുള്ള ആതുരസേവനം, രോഗീ സൗഹൃദ സാഹചര്യത്തില്‍ ലഭ്യമാക്കാന്‍ സഹായിക്കുമെന്ന് വി.കെ മധു അഭിപ്രായപ്പെട്ടു. മുഴുവന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ആര്‍ദ്രം മിഷന്റെ വിജയകരമായ നടത്തിപ്പിന് പ്രയത്‌നിക്കണമെന്ന് ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. രഞ്ജിത് ആവശ്യപ്പെട്ടു.
ജില്ലയില്‍ ആര്‍ദ്രം കുടുംബാരോഗ്യ കേന്ദ്രങ്ങളായി തിരഞ്ഞെടുക്കപ്പെട്ട 16 ആരോഗ്യ കേന്ദ്രങ്ങളുടെ പരിമിതികള്‍ ചര്‍ച്ച ചെയ്യുന്നതിനും പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിനും ഡെങ്കിപ്പനിക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തി പ്പെടുത്തുന്നതിനും ആരോഗ്യസേന രൂപീകരിക്കുന്നതിനുമായി ദേശീയ ആരോഗ്യ ദൗത്യവും ആരോഗ്യ വകുപ്പും സംയുക്തമായാണ് യോഗം ചേര്‍ന്നത്.
ജില്ലയിലെ ഡെങ്കിപ്പനി പ്രതിരോധിക്കുന്നതിനായി വിവധ സംഘടകളെ ഉള്‍പ്പെടുത്തി ആരോഗ്യ സേന രൂപീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ജോസ് ഡിക്രൂസ് നിര്‍ദേശിച്ചു. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പദ്ധതി അവലോകനം നടത്തിയ എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ജെ.സ്വപ്നകുമാരി ആര്‍ദ്രം പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളും പങ്കാളികളാകണമെന്ന് ആവശ്യപ്പെട്ടു. യോഗത്തില്‍ ശുചിത്വ മിഷന്‍ പ്രതിനിധി ഹരി, ഡോ.ദിവ്യ, ഡോ.വിജയകുമാര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റുമാര്‍ , ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, മെഡിക്കല്‍ ഓഫിസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, പി.ആര്‍.ഒ മാര്‍ എന്നിവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  an hour ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  an hour ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  2 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  2 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  4 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  4 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  4 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  5 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  5 hours ago