മുഖ്യമന്ത്രി വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിക്കുന്നു; ചെന്നിത്തല
തിരുവനന്തപുരം: യു.ഡി.എഫ് നേതൃത്വം ലീഗ് ഏറ്റെടുക്കാന്‍ ശ്രമിക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിന് മറുപടിയുമായി യു.ഡി.എഫ് നേതാക്കള്‍. കേരളത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്താനും വര്‍ഗീയ ചേരിതിരിവുണ്ടാക്കാനും മുഖ്യമന്ത്രിയും ഇടതുമുന്നണിയും ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
യു.ഡി.എഫിനെ അപ്രസക്തമാക്കി ബി.ജെ.പിയെ വളര്‍ത്താനുള്ള തന്ത്രമാണ് സി.പി.എം സ്വീകരിക്കുന്നത്. ശബരിമലയുടെ കാലം മുതല്‍ തന്നെ ഈ തന്ത്രം തുടങ്ങിയതാണ്. ബി.ജെ.പിയെ മുഖ്യപ്രതിപക്ഷമാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിലവാരം ഇല്ലായ്മയാണ് ഫെയ്സ്ബുക്ക് പോസ്റ്റെന്നും ചെന്നിത്തല വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ കാര്യത്തില്‍ ലീഗ് ഇടപെട്ടിട്ടില്ല. ഫെയ്സ്ബുക്ക് പോസ്റ്റ് ചീപ്പായിപ്പോയെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."