HOME
DETAILS
MAL
കസ്റ്റഡി കൊലപാതകം: ജുഡീഷ്യല്‍ കമ്മിഷന് ഇന്ന് വീണ്ടും തെളിവെടുപ്പിനെത്തുന്നു
backup
July 20 2019 | 04:07 AM
തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മിഷന് ഇന്ന് വീണ്ടും പീരുമെട്ടിലെത്തി തെളിവെടുക്കും. പീരുമേട് സബ് ജയില്‍, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് റിട്ടയേഡ് ജസ്റ്റിസ് നാരായണക്കുറുപ്പ് തെളിവെടുപ്പ് നടത്തുക. ജയില്‍ അധികൃതര്‍, രാജ്കുമാറിനൊപ്പം ഉണ്ടായിരുന്ന സഹതടവുകാര്‍, ഡോക്ടര്‍മാര്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തും.
കൊലപാതകത്തില്‍ സബ് ജയില്‍ അധികൃതരുടെ വീഴ്ച വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തിയതാണ്. തുടര്‍ന്ന് ജയില്‍ സൂപ്രണ്ടിനെ സ്ഥലം മാറ്റി. അസിസ്റ്റന്റ് ജയില്‍ വാര്‍ഡനെ സസ്പെന്‍ഡ് ചെയ്തു. താത്കാലിക ജീവനക്കാരനെ പിരിച്ചുവിട്ടു. രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ജസ്റ്റിസ് കെ നാരായണക്കുറുപ്പ് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."