കിളിമാനൂര്‍ ചന്തയിലെ നികുതി പിരിവ് ഹൈക്കോടതി തീരുമാനത്തിനനുസൃതമായി
കിളിമാനൂര്‍: പഴയകുന്നുമ്മേല്‍ ഗ്രാമപ്പഞ്ചായത്തിന്റെ അധീനതയിലുള്ള കിളിമാനൂര്‍ ചന്തയിലെ നികുതി പിരിവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസിന്റെ തീരുമാനത്തിനനുസൃതമായി മാത്രം നടത്തിയാല്‍ മതിയെന്ന് ഇന്നലെ കൂടിയ പഞ്ചായത്ത് കമ്മിറ്റിയില്‍ തീരുമാനമായി.
2017-18 സാമ്പത്തിക വര്‍ഷത്തെ നികുതി പിരിവിനുള്ള അവകാശം 21.33 ലക്ഷം രൂപക്ക് അടയമണ്‍ സ്വദേശി ഗുരുദാസന്‍ എന്നയാളാണ് ലേലം പിടിച്ചത് . മുന്‍ വര്‍ഷത്തേക്കാള്‍ നാലു ലക്ഷത്തോളം രൂപ കൂട്ടിയാണ് ലേലം നടന്നത്. ലേല നടപടികള്‍ നിയമാനുസൃതമല്ലന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് , കഴിഞ്ഞ വര്‍ഷം നികുതി പിരിവിനുള്ള അവകാശം ലേലം പിടിച്ചിരുന്ന സുഗുണന്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. ഇയാള്‍ 2017-18 സാമ്പത്തിക വര്‍ഷത്തെ നികുതി പിരിവിനുള്ള അവകാശ ലേലത്തില്‍ പങ്കെടുത്തെങ്കിലും രണ്ടാം സ്ഥാനത്ത് എത്തുകയായിരുന്നു . പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്‍ര് നിലവിലെ കരാറുകാരന്‍ തുടങ്ങിയവരെ എതിര്‍ കഷികളാക്കിയാണ് കോടതിയില്‍ സുഗുണന്‍ കേസ് നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."