പെന്ഷന് മുടങ്ങി; കെ.എസ്.ആര്.ടി.സി റിട്ട. ജീവനക്കാരന് ആത്മഹത്യക്കു ശ്രമിച്ചു
വെഞ്ഞാറമൂട്: പെന്ഷന് മുടങ്ങിയതുമൂലം കടബാധ്യത തീര്‍ക്കാനാവാത്തതിനാല്‍ ബ്ലേഡുകാരുടെ ഭീഷണിയെ തുടര്‍ന്ന് കെ.എസ്.ആര്.ടി.സി റിട്ട. ഡ്രൈവര്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വാമനപുരം വെള്ളക്കുഴി വീട്ടില്‍ രവികുമാരന്‍ നാടാര്‍ (62) ആണ് ആത്മഹത്യക്കു ശ്രമിച്ച് ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കഴിയുന്നത്.
കര്ഷകന് കൂടിയായ രവികുമാരന്‍ നാടാര്‍ യഥാസമയം പെന്ഷന് കുടിശിഖ ലഭിക്കാത്തതിനാല്‍ കൃഷി ആവശ്യങ്ങള്‍ക്കും മറ്റുമായി പണം കടം വാങ്ങിയിരുന്നു. പിന്നീട് പലിശയും ചേര്‍ത്ത് നാലു ലക്ഷം രൂപ ആവശ്യപ്പെട്ട് പണം നല്കിയവര് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഇതിനെത്തുടര്‍ന്നാണ് കൃഷി ആവശ്യത്തിനുള്ള കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് പണം പലിശയ്ക്കു നല്‍കിയയാളെ വെഞ്ഞാറമൂട് പൊലിസ് കസ്റ്റഡിയിലെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."