വിശ്വാസത്തിനു മേലുള്ള കടന്നുകയറ്റം: കോഓര്‍ഡിനേഷന്‍ കമ്മിറ്റി
തിരുവനന്തപുരം: കന്നുകാലികളെ മതാചാരങ്ങള്‍ക്കു ബലിയര്‍പ്പിക്കുന്നതു നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി വിശ്വാസത്തിനുമേലുള്ള കടന്നുകയറ്റമെന്നു മുസ്ലിം കോഓര്‍ഡിനേഷന്‍ കമ്മിറ്റി. തികച്ചും ഏകപക്ഷീയമായ തീരുമാനം മതനിരപേക്ഷ, ജനാധിപത്യ രാജ്യത്തിന്റെ അടിത്തറ തകര്‍ക്കുന്നതും ഭരണഘടനാ വിരുദ്ധവുമാണ്. ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സാംസ്കാരിക ഔന്നത്യത്തിന് മങ്ങലേല്‍പ്പിച്ച തീരുമാനം പിന്‍വലിക്കണമെന്നു യോഗം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കായിക്കര ബാബു അധ്യക്ഷനായി. ഡോ. നിസാറുദ്ദീന്‍, പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി, വിഴിഞ്ഞം സഈദ് മുസ്ലിയാര്, എ. ഇബ്രാഹിംകുട്ടി മൗലവി, എ.എം.കെ നൗഫല്‍, ഹസ്സന് ബസരി മൗലവി, കരമന സലീം, എ.എല്‍ നിസാര്‍, ഉള്ളാട്ടില്‍ അബ്ദുല്‍ ലത്തീഫ് മൗലവി, ബീമാപ്പള്ളി അല്‍ അമീന് മൗലവി, എ.എല്‍.എ കാസിം, ഷിഹാബുദ്ദീന് മൗലവി, വള്ളക്കടവ് നസീര്‍, എന്‍.ഒ മുഹമ്മദ് കുഞ്ഞ്, എന്‍.എം ഇസ്മയില്‍ മൗലവി, പാച്ചല്ലൂര്‍ നുജുമുദ്ദീന്‍, ഹര്‍ഷദ് മൗലവി അല്‍ഖാസിമി, നിസാര്‍ മൗലവി അല്‍ഖാസിമി, പ്രൊ. കെ.എ ഹാഷിം, കെ. സെയ്നുലാബ്ദീന്‍, കുഞ്ഞ്, ഹലീല്‍ അഹമ്മദ് എന്നിവര്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."