റമദാനിലെ ജീവകാരുണ്യം എല്ലാ വിഭാഗങ്ങളിലും എത്തിക്കണം: ഇമാമുമാര്‍
തിരുവനന്തപുരം: പുണ്യങ്ങളുടെ പൂക്കാലമായ റമദാന്‍ മാസത്തില്‍ ലോകസമാധാനത്തിനുവേണ്ടി പ്രത്യേകം പ്രാര്‍ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പ്രയോജനം സമൂഹത്തിലെ അവശതയനുഭവിക്കുന്ന എല്ലാ വിഭാഗം ജനങ്ങളിലേക്കുംഎത്തിക്കുന്നതിന് ശ്രദ്ധിക്കണമെന്നു കേരളാ ഖത്തീബ്‌സ് ആന്റ് ഖാസി ഫോറം സംഘടിപ്പിച്ച ഖാസിമാരുടെയും ഇമാമുമാരുടെയും പ്രത്യേകയോഗം പ്രമേയത്തിലൂടെ ആഹ്വാനം ചെയ്തു.
സ്ഥാപിത താല്‍പര്യങ്ങള്‍ക്കു വേണ്ടിയുള്ള വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ രാജ്യപുരോഗതിക്കുതന്നെ വിഘാതമാണെന്നു യോഗം അഭിപ്രായപ്പെട്ടു. തിരുവനന്തപുരം സെന്‍ട്രല്‍ ജുമുആ മസ്ജിദ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ വലിയ ഖാസി ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്‌റാ മൗലവി അധ്യക്ഷത വഹിച്ചു. കാഞ്ഞാര്‍ അഹമ്മദ് കബീര്‍ ബാഖവി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുസ്സലം മൗലവി പ്രമേയം അവതരിപ്പിച്ചു.
വലിയപള്ളി ഇമാം പി.എച്ച്. അബ്ദുല്‍ഗഫാര്‍ മൗലവി, പ്രസിഡന്റ് പാനിപ്ര ഇബ്രാഹിം മൗലവി, ഖാസിമാരായ കെ.കെ സുലൈമാന്‍ മൗലവി, എ. ആബിദ് മൗലവി, ജംഇയ്യത്തുല്‍ ഉലമാ ജില്ലാ പ്രസിഡന്റ് എ. ഹസന്‍ ബസരി മൗലവി, വി.എം ഫത്തഹുദ്ദീന്‍ റഷാദി, മൗലവി നവാസ് മന്നാനി പനവൂര്‍, സയ്യിദ് പൂക്കോയാ തങ്ങള്‍ ബാഖവി, ദാക്കിര്‍ ഹുസയ്ന്‍ മൗലവി പൂന്തുറ, ഷബീര്‍ നദ്‌വി തിരുമല, ഫിറോസ്ഖാന്‍ ബാഖവി പൂവച്ചല്‍, നിസാര്‍ അല്‍ഖാസിമി കല്ലാട്ടുമുക്ക് എന്നിവരുടെ നേതൃത്വത്തില്‍ നൂറിലധികം ഇമാമുമാരും അല്‍ഫാ അബ്ദുല്‍ഖാദര്‍ ഹാജി, എം.എ ഇബ്രാഹിം, കബീര്‍ ഖാദര്‍ എന്നിവരുടെ നേതൃത്വത്തില്‍ നിരവധി ജമാഅത്ത് ഭാരവാഹികളും പങ്കെടുത്തു.
ഖേദിക്കുന്നു
ഇന്നലെ റമദാന്‍ വ്രതാരംഭവുമായി ബന്ധപ്പെട്ട് , വലിയ ഖാസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇമാമുമാരുടെ സംയുക്ത യോഗത്തിന്റെ പ്രഖ്യാപനം പ്രസിദ്ധീകരിച്ചതിലുണ്ടായ പിശകില്‍ നിര്‍വ്യാജം ഖേദിക്കുന്നു.
മാനേജിങ് എഡിറ്റര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."