ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് ഇറാന്‍; കപ്പലില്‍ ഇന്ത്യക്കാരും
ടെഹ്‌റാന്‍: യു.എസ്- ഇറാന്‍ സംഘര്‍ഷാവസ്ഥ ശക്തിയാര്‍ജ്ജിക്കുന്നതിനിടെ, ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് ഇറാന്‍. ഹൊര്‍മൂസ് കടലിടുക്കിലാണ് കപ്പല്‍ പിടിച്ചെടുത്തത്. ഇതോടെ അതീവ സംഘര്‍ഷ സാധ്യതയിലേക്കാണ് മധ്യേഷ്യ നീങ്ങുന്നത്. നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ബ്രിട്ടണ്‍ അടിയന്തര കാബിനറ്റ് യോഗം വിളിച്ചിരിക്കുകയാണ്.
കപ്പലില്‍ ഇന്ത്യക്കാരും
സ്റ്റൊന ഇംപെറോ എന്ന എണ്ണടാങ്കറാണ് പിടിച്ചെടുത്തിരിക്കുന്നത്. 23 ജീവനക്കാരുള്ള കപ്പലില്‍ ഇന്ത്യക്കാരുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. റഷ്യ, ലാത്വിയ, ഫിലിപ്പൈന്‍സ് രാജ്യങ്ങളില്‍ നിന്നുള്ളവരും കപ്പലിലുണ്ട്. ജീവനക്കാര്‍ എല്ലാവരും സുരക്ഷിതരാണ്.
സഊദി തുറമുഖത്തേക്ക് നീങ്ങുകയായിരുന്നു കപ്പലാണ് ഇറാന്‍ പിടിച്ചെടുത്തത്. കപ്പല്‍ ഇപ്പോള്‍ ജീവനക്കാരുടെ നിയന്ത്രണത്തിലല്ലെന്ന് ഉടമകളായ സ്വീഡിഷ് കമ്പനി സ്റ്റെനാ ബള്‍ക്ക് സ്ഥിരീകരിച്ചു.
ബോട്ടുകളും ഹെലികോപ്റ്ററും വളഞ്ഞശേഷമാണ് കപ്പല്‍ പിടിച്ചെടുത്തതെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അജ്ഞാത ബോട്ടുകള്‍ കപ്പലിനു സമീപത്ത് എത്തിയതിനു ശേഷമാണ് കപ്പലിന്റെ ഗതി മാറിയതെന്ന് സ്റ്റെനാ ബള്‍ക്ക് പറഞ്ഞു.
അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കൊണ്ടുപോയ ഇറാന്റെ എണ്ണക്കപ്പല്‍ ബ്രിട്ടണ്‍ പിടിച്ചെടുത്തിരുന്നു. ഈ കപ്പല്‍ 30 ദിവസം കൂടി തടങ്കലില്‍ വയ്ക്കാന്‍ ജിബ്രാള്‍ട്ടണ്‍ സുപ്രിംകോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ഇതോടുള്ള പ്രതികരണമാണ് ഇറാന്റേതെന്ന് കരുതുന്നു.
കപ്പല്‍ പിടിച്ചെടുത്തത് അന്താരാഷ്ട്ര കപ്പല്‍ഗതാഗത നിയമം ലംഘിച്ചതു കൊണ്ടാണെന്നാണ് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ വിശദീകരണം.
പിടിച്ചെടുക്കുന്നത് രണ്ടാമത്തെ കപ്പല്‍
ഇത് രണ്ടാമത്തെ എണ്ണക്കപ്പലാണ് ഹൊര്‍മുസില്‍ ഇറാന്‍ പിടിച്ചെടുത്തത്. നേരത്തെ ലൈബീരിയന്‍ കപ്പല്‍ പിടിച്ചെടുത്തിരുന്നത്.
ഹൊര്‍മുസ്
[caption id="attachment_757490" align="aligncenter" width="630"] കടപ്പാട്: അല്‍ജസീറ[/caption]
ഗള്‍ഫിലെ ഹൊര്‍മുസ് കടലിടുക്ക് ലോകത്തെ തന്നെ ഏറ്റവും സുപ്രധാനമായ എണ്ണ നീക്ക പാതയാണ്. പേര്‍ഷ്യന്‍ ഗള്‍ഫിന്റെയും ഗള്‍ഫ് ഓഫ് ഒമാന്റെയും ഇടയിലുള്ള പ്രദേശമാണിത്. പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്ന് കടലിലേക്കുള്ള ഏക പാതയെന്ന നിലയ്ക്കാണ് നയതന്ത്രപരമായി ഏറെ പ്രധാന്യമുള്ള സ്ഥലമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."