പീരങ്കി മൈതാനിയില്‍ മത്സ്യോത്സവത്തിന് തുടക്കം
കൊല്ലം: 2010ല്‍ നടന്ന നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റൂറല്‍ ഡവലപ്പ്‌മെന്റ് സര്‍വേയില്‍ തീരദേശത്ത് 12,850 മത്സ്യത്തൊഴിലാളികള്‍ ഭൂരഹിതരാണെന്ന് കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊല്ലം പീരങ്കി മൈതാനയില്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള മത്സ്യോത്സവവും മത്സ്യ അദാലത്തും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഇതിനോടകം 192 വീടുകള്‍ ഉള്‍പ്പെട്ട കെട്ടിട സമുച്ചയ നിര്‍മാണം തിരുവനന്തപുരം മുട്ടത്തറയില്‍ ആരംഭിച്ചു കഴിഞ്ഞു. വിവിധ ജില്ലകളില്‍ ഇത്തരം പദ്ധതിക്ക് ഭൂമി കണ്ടെത്തുന്ന പ്രവര്‍ത്തനം ത്വരിതഗതിയില്‍ പുരോഗമിച്ചു വരുന്നു.
ഈ സര്‍ക്കാരിന്റെ കാലത്ത് തീരമേഖലയില്‍ എല്ലാവര്‍ക്കും വീട് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. തീരദേശത്ത് കടലാക്രമണ ഭീക്ഷണിയില്‍ വേലിയേറ്റ മേഖലയില്‍ നിന്നും 50 മീറ്ററിനുള്ളില്‍ 24,454 കുടുംബങ്ങള്‍ അധിവസിക്കുന്നുണ്ട്. തീരദേശ നിയന്ത്രണ നിയമപ്രകാരം ഭവന നിര്‍മാണത്തിന് പോലും അനുമതി കിട്ടാത്ത ഇവരെ സുരക്ഷിത സ്ഥാത്തേക്ക് മാറ്റി പാര്‍പ്പിക്കേണ്ടതുണ്ട്. ഇതിനായി സര്‍ക്കാര്‍ 2017-18 വര്‍ഷം 150 കോടി രൂപ നീക്കി വച്ചിട്ടുണ്ട്. ഹരിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുഴുവന്‍ ജലാശയങ്ങളും വൃത്തിയാക്കി സംരക്ഷിക്കുന്നതിനും നടപടി സ്വീകരിക്കും. ഇവിടങ്ങളില്‍ മത്സ്യകൃഷി വ്യാപിപ്പിച്ചും ഉല്പാദനം ഇരട്ടിയാക്കി വര്‍ധിപ്പിക്കും. ശുദ്ധമായ മത്സ്യം വീട്ടുമുറ്റത്ത് ഉദ്പാദിപ്പിക്കുന്നതിന് ഉതകുന്ന പ്രദര്‍ശനത്തോട്ടങ്ങള്‍ക്ക് മുന്‍ഗണന നല്‍കും.
മത്സ്യത്തൊഴിലാളി സംഘങ്ങള്‍ക്കുള്ള വായ്പാ ധനസഹായവും മരണമടഞ്ഞ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കുമുള്ള ധനസഹായവും ഉള്‍പ്പെടെ 20 ലക്ഷം രൂപയുടെ ചെക്കുകള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു. കേരളാ സ്റ്റേറ്റ് ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് സൊസൈറ്റി പുറത്തിറക്കിയ കടലറിവുകള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.പി ചിത്തരഞ്ജന് നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ഒരു വര്‍ഷത്തിനിടയില്‍ മത്സ്യമേഖലയില്‍ വിവിധ പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കിത്തുടങ്ങുകയും പല ആനുകൂല്യങ്ങളും ഇരട്ടിയാക്കി വര്‍ധിപ്പിക്കുകയും ചെയ്തതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്കുള്ള കടല്‍സുരക്ഷാ ഉപകരണങ്ങളുടെ വിതരണം മന്ത്രി നിര്‍വഹിച്ചു.
തീരമൈത്രി സംഗമത്തിന്റെ ഉദ്ഘാടനം മേയര്‍ വി. രാജേന്ദ്രബാബുവും, മത്സ്യോത്സവത്തോടനുബന്ധിച്ചുള്ള പ്രദര്‍ശനം കെ. സോമപ്രസാദ് എം.പിയും ഈഗ്രാന്‍സ് പദ്ധതി എം. നൗഷാദ് എം.എല്‍.എയും ഉദ്ഘാടനംചെയ്തു. എം.എല്‍.എമാരായ കോവൂര്‍ കുഞ്ഞുമോന്‍, എന്‍. വിജയന്‍പിള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ റീന സെബാസ്റ്റ്യന്‍, എ.ഡി.എം. ഐ അബ്ദുല്‍ സലാം, മുന്‍ എം.എല്‍.എ എ യൂനുസ് കുഞ്ഞ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."