HOME
DETAILS

ത്രിപുരയില്‍ 40 വര്‍ഷം പഴക്കമുള്ള സി.പി.എം മുഖപത്രത്തിന്റെ ലൈസന്‍സ് ബി.ജെ.പി സര്‍ക്കാര്‍ റദ്ദാക്കി

  
backup
October 03 2018 | 06:10 AM

5446546546456326-2

അഗര്‍ത്തല: ത്രിപുരയിലെ സി.പി.എം മുഖപത്രമായ 'ഡൈലി ദേശേര്‍ കഥ'യുടെ രജിസ്‌ട്രേഷന്‍ ബി.ജെ.പി സര്‍ക്കാര്‍ ഇടപെട്ട് റദ്ദാക്കി. 40 വര്‍ഷമായി ഒരു പ്രശ്‌നവുമില്ലാതെ പ്രസിദ്ധീകരിച്ച പത്രമാണ് സര്‍ക്കാര്‍ ഇടപെട്ട് നിരോധിച്ചത്. രജിസ്‌ട്രേഷന്‍ നിയമത്തിലെ എല്ലാ വ്യവസ്ഥകളും ദേശേര്‍കഥ പാലിച്ചിരുന്നെങ്കിലും കലക്ടറുടെ അധികാരം ദുരുപയോഗപ്പെടുത്തിയാണ് പ്രസിദ്ധീകരണാനുമതി നിഷേധിച്ചത്.

ഗാന്ധിജയന്തി ദിനമായ ചൊവ്വാഴ്ച മുതല്‍ പത്രം പ്രസിദ്ധീകരിക്കാനായില്ല. ബംഗാളി ഭാഷയില്‍ ഇറങ്ങുന്ന, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും പ്രചാരമുള്ള രണ്ടാമത്തെ പത്രമാണ് 'ഡൈലി ദേശേര്‍ കഥ'.

രജിസ്ട്രാര്‍ ഓഫ് ന്യൂസ്‌പേപ്പേഴ്‌സ് (ആര്‍.എന്‍.ഐ) മുമ്പാകെ സമര്‍പ്പിച്ച പ്രസിദ്ധീകരണ വിവരങ്ങളും പത്രത്തില്‍ പ്രസിദ്ധപ്പെടുത്തുന്ന വിവരങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി ശ്യാമള്‍ ഏക്‌നാഥ് എന്ന ബി.ജെ.പി പ്രവര്‍ത്തകന്‍ മെയ് 28ന് കലക്ടര്‍ക്ക് പരാതി നല്‍കി. എഡറ്റിറുടെയും പ്രസാധകന്റെയും പേരുകള്‍ തെറ്റായി നല്‍കിയെന്നും രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നുമായിരുന്നു ആവശ്യം. തുടര്‍ന്ന് കലക്ടര്‍ ദേശേര്‍കഥയ്ക്ക് നോട്ടീസയച്ചു.

എഡിറ്ററുടെയും പ്രസാധകന്റെയും പേരുവിവരങ്ങള്‍ പുതുക്കുന്നതിന് ആവശ്യമായ രേഖകള്‍ സഹിതം ആര്‍.എന്‍.ഐയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന് കലക്ടറെ പത്രം അറിയിച്ചു. സി.പി.എം കേന്ദ്രകമ്മിറ്റിയംഗമായ ഗൗതം ദാസായിരുന്നു പത്രത്തിന്റെ എഡിറ്ററും പ്രസാധകനും. സി.പി.എം സംസ്ഥാന കമ്മിറ്റിക്കായിരുന്നു ഉടമസ്ഥത. ഗൗതം ദാസിന് പകരം സമീര്‍ പാല്‍ എഡിറ്ററായി. ഒപ്പം പത്രത്തിന്റെ ഉടമസ്ഥത ദേശേര്‍കഥ ട്രസ്റ്റിന്റെ പേരിലേക്ക് മാറ്റി. ഇക്കാര്യങ്ങള്‍ അറിയിച്ച് ആവശ്യമായ തിരുത്തല്‍ വരുത്താനുള്ള അപേക്ഷ സബ്കലക്ടറുടെ സാക്ഷ്യപ്പെടുത്തല്‍ സഹിതം ആര്‍.എന്‍.ഐക്ക് സമര്‍പ്പിച്ചു.

മാറ്റങ്ങളോടെയുള്ള ആര്‍.എന്‍.ഐ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ കലക്ടര്‍ പിന്നീട് ദേശേര്‍കഥയോട് ആവശ്യപ്പെട്ടു. പേരുവിവരങ്ങളില്‍ മാറ്റംവരുത്തി പുതുക്കിയ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് തിങ്കളാഴ്ച രാവിലെ ആര്‍.എന്‍.ഐ ദേശേര്‍കഥയ്ക്ക് കൈമാറി. ഇത് കലക്ടര്‍ക്ക് സമര്‍പ്പിക്കുകയുംചെയ്തു. ഇതോടെയാണ് രാഷ്ട്രീയ ഇടപെടലുണ്ടായത്.

ദേശേര്‍കഥ സമര്‍പ്പിച്ച രേഖകള്‍ക്ക് തന്റെ സാക്ഷ്യപ്പെടുത്തല്‍ ഇല്ലെന്നും അതുകൊണ്ട് രജിസ്‌ട്രേഷന്‍ പിന്‍വലിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. രജിസ്‌ട്രേഷന്‍ റദ്ദാക്കിയതായും പത്രം ഇനി പ്രസിദ്ധീകരിക്കരുതെന്നും കലക്ടര്‍ ദേശേര്‍കഥ എഡിറ്ററെ അറിയിച്ചു. തിങ്കളാഴ്ച രാത്രി പത്രമിറക്കാനുള്ള അവസാന പണികള്‍ നടക്കുന്നതിനിടെയാണ് അനുമതി തടഞ്ഞ വിവരം എത്തുന്നത്. അനുവദിച്ച രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആര്‍.എന്‍.ഐ പിന്‍വലിച്ചു. ഇതോടെയാണ് താല്‍ക്കാലികമായെങ്കിലും പ്രസിദ്ധീകരണം നിര്‍ത്താന്‍ ദേശര്‍കഥ നിര്‍ബന്ധിതമായത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago