HOME
DETAILS

പ്രളയാനന്തര നവകേരള നിര്‍മിതി: ഗ്രന്ഥശാലകള്‍ക്കായി ഒരു ലക്ഷം പുസ്തകങ്ങള്‍ സമാഹരിക്കും

  
backup
October 03 2018 | 06:10 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%be%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0-%e0%b4%a8%e0%b4%b5%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d

ആലപ്പുഴ: പ്രളയാനന്തര നവകേരള നിര്‍മിതിയുടെ ഭാഗമായി ജില്ലയില്‍ പ്രളയത്തിനിരയായ ഗ്രന്ഥശാലകളെ പുനരുദ്ധരിക്കുന്നതിനായി ജില്ലയിലെ എല്ലാ വീടുകളില്‍ നിന്നുമായി ഒരു ലക്ഷം പുസ്തകങ്ങള്‍ സമാഹരിക്കും.
തദ്ദേശഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗാന്ധിജയന്തി ജില്ലാതല സംഘാടക സമതിയാണ് ഒരു വീട്ടില്‍ നിന്ന് ഒരു പുസ്തകം എന്ന പദ്ധതി നടപ്പാക്കുന്നത്. ഗ്രാമപഞ്ചായത്ത് വാര്‍ഡ് തലം വരെ ഇതിനായുള്ള സംഘാടക സമതികള്‍ ഈ മാസം 10നകം രൂപീകരിക്കും. കുറഞ്ഞത് 10000 സന്നദ്ധപ്രവര്‍ത്തകര്‍ ഒരു വീട്ടില്‍ നിന്ന് ഒരു പുസ്തകം പദ്ധതിയുമായി ബന്ധപ്പെട്ട് വീടുകള്‍ സന്ദര്‍ശിക്കും.
ജില്ലയിലെ കുടുംബശ്രീ പ്രസ്ഥാനം ഓരോ യൂണിറ്റില്‍ നിന്നും ഓരോ പുസ്തകങ്ങള്‍ നല്‍കും. നെഹ്‌റുയുവകേന്ദ്ര 25000 പുസ്തകങ്ങള്‍ സമാഹരിച്ചു നല്‍കുമെന്ന് ജില്ല കോഓര്‍ഡിനേറ്റര്‍ അലി സാബ്രിന്‍ അറിയിച്ചു.
മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികാഘോഷം മഹാ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളൊഴിവാക്കി നവകേരള നിര്‍മാണത്തിന് ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ജില്ലാതല സംഘാടക സമതി തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഒരു വീട്ടില്‍ നിന്ന് ഒരു പുസ്തകം പദ്ധതി.
ജില്ലയില്‍ പ്രളയബധിതമായ അന്‍പതോളം ഗ്രന്ഥശാലകള്‍ക്ക് പുസ്തകം സമാഹരിച്ചു നല്‍കുകായെന്ന മഹായജ്ഞമാണ് ജില്ല ഏറ്റെടുത്തിരിക്കുന്നത്. നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ പുസ്തകങ്ങള്‍ ല്രൈബറി കൗണ്‍സിലിന് കൈമാറുന്നതരത്തിലാണ് പദ്ധതി. പുസ്തകങ്ങള്‍ക്കൊപ്പം അലമാരകളും സംഭാവനയായി സ്വീകരിക്കും. ബ്ലോക്ക് തല സംഘാടക സമതികള്‍ ഒക്‌ടോബര്‍ നാല്, അഞ്ച് തിയതികളില്‍ വിളിച്ചുകൂട്ടും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് (അധ്യക്ഷന്‍), വിദ്യാഭ്യാസ സ്ഥിരം സമതി അധ്യക്ഷന്‍ (കണ്‍വീനര്‍), ജില്ലാ പഞ്ചായത്തംഗങ്ങള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സി.ഡി.എസ് അധ്യക്ഷന്‍, ഗ്രന്ഥശാല സംഘം, താലുക്കു പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, വിദ്യാഭ്യാസ വകുപ്പ്, എ.ഇ.ഒമാര്‍, എന്നിവര്‍ ബ്ലോക്കുതല സമതിയില്‍ അംഗങ്ങളാകും.
ഒക്‌ടോബര്‍ നാലിന് പട്ടണക്കാട് ബ്ലോക്കിലും ഭരണിക്കാവിലും രാവിലെ 11നും തൈക്കാട്ടുശേരിയിലും മാവേലിക്കരയിലും ഉച്ചയ്ക്ക് രണ്ടിനും സംഘാടകസമതികള്‍ രൂപീകരിക്കും. അഞ്ചിന് രാവിലെ കഞ്ഞിക്കുഴി, ആര്യാട്, അമ്പലപ്പുഴ ബ്ലോക്കുകളിലും ഹരിപ്പാട്, മുതുകുളം ബ്ലോക്കുകളില്‍ ഉച്ചയ്ക്ക്‌ശേഷവും സംഘാടക സമതി ചേരും.
ഗ്രാമപഞ്ചായത്ത് തലത്തില്‍ ഒക്‌ടോബര്‍ എട്ടിനകം സംഘാടക സമതി രൂപീകരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനും വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കണ്‍വീനറുമായ സമതിയില്‍ ഗ്രാമപഞ്ചായത്തംഗങ്ങള്‍, കുടുംബശ്രീ സി.ഡി.എസ്, സ്‌കൂള്‍ പ്രധാന അധ്യാപകര്‍, പ്രിന്‍സിപ്പല്‍മാര്‍, സാക്ഷരത പ്രേരക്മാര്‍, ഗ്രന്ഥശാലകളുടെ പ്രതിനിധികള്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവര്‍ അംഗങ്ങളാകും.
ഒക്‌ടോബര്‍ പത്തിനകം വാര്‍ഡുതല യോഗം ചേരും. വാര്‍ഡ് അംഗം അധ്യക്ഷനും എ.ഡി.സി ചെയര്‍പേഴ്‌സണ്‍ കണ്‍വീനറും വാര്‍ഡിലെ സ്‌കൂള്‍ പി.ടി.എ പ്രസിഡന്റുമാര്‍, സാക്ഷരതപ്രേരക്മാര്‍, ഗ്രന്ഥശാല സംഘം, യുവജന ക്ലബ്, റസിഡന്‍സ് അസോസിയേഷന്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളുമാകും.
പഞ്ചായത്ത് തലത്തില്‍ ഒക്‌ടോബര്‍ 22നകം പുസ്തക ശേഖരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഗ്രാമപഞ്ചായത്ത് തലത്തില്‍ ശേഖരിക്കുന്ന പുസ്തകങ്ങള്‍ ബ്ലോക്കുതല സംഘാടക സമതിയുടെ നേതൃത്വത്തില്‍ നടത്തുന്ന പുസ്തക യാത്രയിലൂടെ സ്വീകരിക്കും. ബ്ലോക്കുതലത്തില്‍ സമാഹരിക്കുന്ന പുസ്തകങ്ങള്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള ജില്ലാതല സംഘാടക സമതിയുടെ നേതൃത്വത്തില്‍ വിപുലമായ പുസ്തക വണ്ടി യാത്രയിലൂടെ ശേഖരിക്കും. നവംബര്‍ ഒന്നിന് പുസ്തക സമാഹരണം പൂര്‍ത്തിയാക്കി ഗ്രന്ഥശാല സംഘത്തിന് പുസ്തകങ്ങള്‍ കൈമാറും.
മഹാപ്രളയം നേരിട്ട ചെങ്ങന്നൂര്‍, വെളിയനാട്, ചമ്പക്കുളം ബ്ലോക്കുകളെ നേരിട്ടുള്ള പുസ്തകശേഖരണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഇവിടങ്ങളില്‍ താല്‍പര്യമുള്ളവര്‍ക്ക് പുസ്തകങ്ങള്‍ നല്‍കുന്നതിന് പഞ്ചായത്തുകളിലും, ബ്ലോക്കുകളിലും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. ഇതിനായുള്ള കര്‍മപദ്ധതി അഡിഷണല്‍ ജില്ല മജിസ്‌ട്രേറ്റ് ഐ.അബ്ദുള്‍ സലാം ജില്ലാതല ഗാന്ധിജയന്തി വാരാചരണവേദിയില്‍ പ്രഖ്യാപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  10 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  10 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  10 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  10 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  10 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  10 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  10 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  10 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  10 days ago