ഫലം കാണാതെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍; പകര്‍ച്ചാ വ്യാധികള്‍ പടരുന്നു
ആലപ്പുഴ: ആരോഗ്യ വകുപ്പിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്കരണ പരിപാടികളും ഫലപ്പെടുന്നില്ല. കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രികളില്‍ പകര്‍ച്ച വ്യാധികളുമായെത്തുന്നത് നൂറുകണക്കിന് ആളുകളാണ്. വെറല്‍ പനിയും ജലദോഷവും ചെങ്കണ്ണുമാണ് ജില്ലയില്‍ പടര്‍ന്നു പിടിക്കുന്നത്.
കൂടാതെ അപൂര്‍വ്വ രോഗങ്ങളും ഡെങ്കിപ്പനി പോലെയുള്ള ഗൗരവമേറിയ രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കുറച്ച് കാലങ്ങളായി ഡങ്കിപ്പനിയുടെ ഇരയായി ജില്ല മാറിയിട്ടുണ്ട്. ജില്ലയുടെ വടക്കന്‍ മേഖലകളിലാണ് ഡെങ്കിപ്പനി വില്ലനാകുന്നത്. ആറുമാസത്തിനിടയില്‍ പേര്‍ ഡെങ്കിപ്പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയും തേടിയിരുന്നു.ജില്ലയിലെ വിവിധ മേഖലകളില്‍ മഞ്ഞപ്പിത്തവും പടരുന്നുണ്ട്.
കുട്ടനാട്ടിലാണ് കൂടുതലും പകര്‍ച്ചാ വ്യാധികള്‍ പടര്‍ന്ന് പിടിക്കുന്നത്.ശുദ്ധജലം ലഭിക്കാത്ത മേഖലകളിലാണ് ജനങ്ങള്‍ക്ക് ആരോഗ്യ പ്രശനങ്ങള്‍ രൂക്ഷമായിരിക്കുന്നത്. ജില്ലയിലെ ജലാശയങ്ങള്‍ മലിനമാകുകയും കൊതുകുകളുടെ ആവാസ കേന്ദ്രമാകുകയും ചെയ്തു. എന്നാല്‍ ഇവിടങ്ങളില്‍ ആരോഗ്യ വകുപ്പ് വേണ്ടത്ര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ല. കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. ആര്‍ബോവൈറസ് ഗ്രൂപ്പ് ബിയില്‍പ്പെടുന്ന ഫല്‍വി വൈറസുകളാണ് ഇതുണ്ടാക്കുന്നത്.
ഉഷ്ണ, മിതോഷ്ണ പ്രദേശങ്ങളില്‍ ഈ രോഗം കൂടുതലായി കണ്ടുവരുന്നു. ഫല്‍വിവൈറിഡെ കുടുംബത്തില്‍പ്പെട്ട ഫല്‍വിവൈറസുകളാണ് രോഗാണുക്കളായി വര്‍ത്തിക്കുന്നത്.
ഇവയുടെ നാല് സീറോ ടൈപ്പുകളെ (ഡെങ്കി 1, ഡെങ്കി 2, ഡെങ്കി 3, ഡെങ്കി 4) കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 50 നാനോമീറ്റര്‍ മാത്രം വലിപ്പമുള്ള ഏകശ്രേണിയില്‍ റൈബോന്യൂക്ലിക് അണ്ടം അടങ്ങിയിട്ടുള്ള അതിസൂക്ഷ്മവൈറസുകളാണ് ഇവ. ഡെങ്കിപ്പനി മൂന്നുതരം രോഗലക്ഷണങ്ങള്‍ ഉണ്ടാക്കാറുണ്ട്.
സാധാരണ ഡെങ്കിപ്പനി (ക്ലാസിക് ഡെങ്കി ഫീവര്‍), രക്തസ്രാവത്തോടെയുള്ള ഡെങ്കിപ്പനി (ഡെങ്കി ഹെമറേജിക് ഫീവര്‍), ആഘാതാവസ്ഥയോടുകൂടിയ ഡെങ്കിപ്പനി (ഡെങ്കി ഷോക്ക് സിന്‍ഡ്രോം) എന്നിങ്ങനെയാണ് ഡെങ്കിപ്പനിയെ തരംതിരിച്ചിട്ടുള്ളത്. ഡെങ്കിപ്പനി ബാധിച്ച രോഗിയില്‍നിന്നും ഈഡിസ് ഇനത്തില്‍പ്പെട്ട പെണ്‍കൊതുകുകള്‍ രക്തം കുടിക്കുന്നതോടെ രോഗാണുക്കളായ വൈറസുകള്‍ കൊതുകിനുള്ളില്‍ കടക്കുന്നു.
പെട്ടെന്നുള്ള കഠിനമായ പനി, അസഹ്യമായ തലവേദന, നേത്രഗോളങ്ങളുടെ പിന്നിലെ വേദന, സന്ധികളിലും മാംസപേശികളിലും വേദന, വിശപ്പില്ലായ്മ, രുചിയില്ലായ്മ, മനംപുരട്ടലും ഛര്‍ദിയും എന്നിവ സാധാരണ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."