ബദിയഡുക്കയിലെ പതിനാലുകാരിക്ക് പീഡനം; വീട്ടമ്മ കീഴടങ്ങി
ബദിയഡുക്ക: ബദിയഡുക്ക പൊലിസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസില്‍ പ്രയിയായ വീട്ടമ്മ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പിക്ക് മുമ്പാകെ കീഴടങ്ങി. വീട്ടുജോലിക്കുനിന്ന പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നതിന് വീട്ടമ്മക്കും ഭര്‍ത്താവിനുമെതിരേയാണ് കേസെടുത്തിരുന്നത്. 2015 മുതല്‍ വീട്ടു ജോലിക്കെത്തിയ പെണ്‍കുട്ടിയെ നീലചിത്രം കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. പൊലിസ് കേസെടുക്കുന്നതിനു മുമ്പു തന്നെ ഇവരുടെ ഭര്‍ത്താവ് ഗള്‍ഫിലേക്ക് കടന്നിരുന്നു. വീട്ടമ്മയെ പൊലിസ് അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ബദിയഡുക്ക പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും പൊലിസില്‍ കീഴടങ്ങാനായിരുന്നു നിര്‍ദേശം. അതേ സമയം ഇവരെ അറസ്റ്റു ചെയ്യാത്ത പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ രാപകല്‍ സമരത്തിനും ജനാധിപത്യ മഹിളാ അസോസിയേഷന് പൊലിസ് സ്റ്റേഷന് മാര്‍ച്ച് നടത്തുവാനും തീരുമാനമെടുക്കുന്നതിനിടെയാണ് ഇന്നലെ വൈകിട്ട് നാലോടെ ഡിവൈ.എസ്.പി എം.വി സുകുമാരന്റെ മുമ്പാകെ ഹാജരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."