പ്ലാച്ചിമട സമരത്തെ തള്ളിപ്പറയുന്നവരുടെ താല്പര്യങ്ങളെ തുറന്ന് കാണിക്കണം
പാലക്കാട്: പ്ലാച്ചിമടയില്‍ ആദിവാസി അമ്മമാരുടെ നേതൃത്വത്തില്‍ പതിനഞ്ച് വര്‍ഷത്തിലേറെയായി നടത്തി വരുന്ന കോള വിരുദ്ധ സമരത്തെ ലോകമെമ്പാടും ഏറ്റെടുക്കുമ്പോള്‍ ജനപ്രതിനിധികളായി ഭരണകൂടത്തിന്റെ സാരഥികളായെത്തിയവര് പ്ലാച്ചിമട സമരത്തെ തള്ളിപ്പറയുന്നത് എന്ത് കൊണ്ടാണെന്ന് പൊതുസമുഹം തിരിച്ചറിയുമെന്ന് ദേശീയ വിവരാവകാശ കൂട്ടായ്മ സംസ്ഥാന കോര്‍ഡിനേറ്റര്‍ പുതുശ്ശേരി ശ്രീനിവാസന് അഭിപ്രായപ്പെട്ടു.
പ്ലാച്ചിമട അനിശ്ചിതകാല സത്യാഗ്രഹത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഗെയില്‍ പൈപ്പ് ലൈന്‍ വിക്റ്റംസ് ഫോറം നടത്തിയ അനുഭാവ സത്യാഗ്രഹം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിക്റ്റിംസ് ഫോറം ചെയര്മാന് വി.സുബ്രഹ്മണ്യന് അധ്യക്ഷനായ ചടങ്ങില്‍ പ്പാച്ചിമട സമരസമിതി കണ്‍വീനര്‍ കെ.വി.ബിജു, ഐക്യദാര്‍ഢ്യ സമിതി ചെയര്മാന് വിജയന് അമ്പലക്കാട്, സി.സി.ഷൈലേഷ്, അജിത് കുമാര്‍ കിഴക്കേതറ, കെ. കോമള ദാസ്, അബ്ദുള്‍ ഹമീദ്, സജീഷ് കുത്തനൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."