HOME
DETAILS
MAL
പാര്‍ട്ടി ഏത് ചുമതല നല്കിയാലും ഏറ്റെടുക്കും: കെ. മുരളീധരന്
backup
December 20 2020 | 09:12 AM
തിരുവനന്തപുരം: പാര്‍ട്ടി ഏത് ചുമതല നല്കിയാലും ഏറ്റെടുക്കുമെന്ന് കെ.മുരളീധരന് എം.പി. നിലവില്‍ നേതൃമാറ്റമല്ല കൂട്ടായ പരിശ്രമമാണ് പാര്‍ട്ടിക്കുള്ളില്‍ വേണ്ടതെന്ന് മുരളീധരന് വ്യക്തമാക്കി.യു.ഡി.എഫിനെ നയിക്കുന്നത് കോണ്‍ഗ്രസാണെന്നും ലീഗല്ലെന്നും അദ്ദേഹം പറഞ്ഞു.
കെ.മുരളീധരനെ കൊണ്ടു വരൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്ന് ആവശ്യപ്പട്ടുള്ള പോസ്റ്ററുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ തോല്‍വിയില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസിനകത്ത് നിന്ന് തന്നെ നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. പാര്‍ട്ടിക്കകത്ത് കൂട്ടായ പ്രവര്‍ത്തനമില്ലെന്ന വിമര്‍ശനവുമായി കെ. മുരളീധരനും രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."