ജനിക്കുന്നതെല്ലാം ആണ്‍കുട്ടികള്‍; ലിംഗനിര്‍ണയവും ഭ്രൂണഹത്യയും സ്ത്രീ-പുരുഷ അന്തരം ഇരട്ടിയാക്കുന്ന നാട്ടില്‍ നടപടിക്കൊരുങ്ങി ജില്ലാ കലക്ടര്‍
ഉത്തരകാശി: കഴിഞ്ഞ മൂന്നുമാസത്തിനിടെ ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ 132 ഗ്രാമങ്ങളില്‍ ജനിച്ചത് 216 കുട്ടികള്‍. ഇത്രയും കുട്ടികളില്‍ ഒരു പെണ്‍കുട്ടി പോലുമില്ലെന്നതാണ് ഒരു പ്രദേശത്തിന്റെ ക്രൂരമായ ലിംഗ അസമത്വത്തിന്റെ നേര്‍ക്കാഴ്ചയായി മാറുന്നത്. നിയമം മൂലം നിരോധിച്ച ലിംഗ നിര്‍ണയവും ഭ്രൂണഹത്യയും യാതൊരു തടസ്സവുമില്ലാതെ ഇവിടെ നടക്കുന്നു എന്നതാണ് പുറത്തു വന്ന കണക്കിലൂടെ വ്യക്തമാക്കുന്നത്.
സ്ത്രീ പുരഷ അനുപാതം ഏറ്റവും മോശമായ രീതിയില്‍ പൊയ്‌ക്കൊണ്ടിക്കുന്ന സാഹചര്യത്തില്‍ സംഭവത്തില്‍ ഇടപെടാന്‍ ഇപ്പോള്‍ അധികൃതരും തയാറായിരിക്കുകയാണ്. അടുത്ത ആറുമാസത്തേക്ക് ഗ്രമങ്ങളില്‍ കണക്കെടുപ്പും പരിശോധനയും നടത്തുമെന്ന് ജില്ലാ ഭരണാധികാരി കൂടിയായ കലക്ടര്‍ ആശിശ് ചൗഹാന്‍ അറിയിച്ചു. നിലവിലെ അവസ്ഥയില്‍ മാറ്റം ഉണ്ടായില്ലെങ്കില്‍ ജില്ലയിലെ ആശാ വര്‍ക്കര്‍മാര്‍ക്കെതിരേ കര്‍ശന നടപെടിയെടുക്കുമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനന സത്രീ പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."