കന്നുകാലികളുടെ അറവു നിരോധനം മൗലികാവകാശ ധ്വംസനം: മുസ്‌ലിംലീഗ്
ചെര്‍പ്പുളശ്ശേരി: കന്നുകാലികളുടെ അറവ് നിരോധിച്ചു കൊണ്ടുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് പൗരന്‍മാരുടെ മതസ്വാതന്ത്ര്യത്തിനും ഭക്ഷണ സ്വാതന്ത്ര്യത്തിനും എതിരെയുള്ള കടന്നുകയറ്റമാണെന്ന് ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് കളത്തില്‍ അബ്ദുള്ള, ജനറല്‍ സെക്രട്ടറി മരക്കാര്‍ മാരായമംഗലം എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ഈ കരിനിയമത്തിന്റെ മറവില്‍ ബലികര്‍മ്മങ്ങളും മറ്റു മതാനുഷ്ഠാനങ്ങളും നിരോധിക്കാനുള്ള ഹിഡന്‍ അജണ്ട ഒളിഞ്ഞിരിക്കുന്നതായും പൗരന്‍മാരുടെ മതസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റം എന്തു വില കൊടുത്തും ചെറുത്തു തോല്‍പ്പിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന ഇന്ത്യയില്‍ ,കേരളത്തില്‍ ഈ കരിനിയമം നടപ്പാക്കാതിരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരും മതേതര ശക്തികളും ഒന്നിച്ചു ശ്രമിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഈ കരിനിയമത്തില്‍ പ്രതിഷേധിച്ചു കൊണ്ട് ഇന്ന് പഞ്ചായത്ത് നിയോജക മണ്ഡലം തലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താന്‍ കീഴ്ഘടകങ്ങളോട് അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."