റമദാന് വിപണി ലക്ഷ്യമിട്ട് പൊള്ളുന്ന വിലയുമായി തണ്ണിമത്തന് എത്തി
ആനക്കര: റമദാന് വിപണി ലക്ഷ്യമിട്ട് കേരളത്തിലേക്ക് പൊളളുന്ന വിലയുമായി തണ്ണിമത്തന് വരവായി. തമിഴ്നാട്, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവയുടെ വരവ്. കേരളത്തില്‍ തണ്ണിമത്തന് ആവശ്യക്കാര്‍ ഏറെയാണ.്
വേനല്‍ കഴിയുന്നതോടെ എത്തിയ റമദാന് മാസവും തണ്ണിമത്തന്റെ ആവശ്യക്കാര്‍ ഉയരാന്കാരണമായി. ഇപ്പോള്‍ മൈസുര്‍, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നാണ് തണ്ണിമത്തന് എത്തിയിട്ടുളളത്. നാടന്‍ തണ്ണിമത്തന് പുറമെ ഇറാന് മത്തന്‍ എന്ന പേരില്‍ അറിയപ്പെടുന്ന തണ്ണിമത്തനും തമിഴ് നാട്ടില്‍ നിന്ന് കേരളത്തിലേക്ക് എത്തിയിട്ടുണ്ട്.
നാടന്‍ തണ്ണിമത്തന് കിലോവിന് 20 രൂപ മുതല്‍ 25 രൂപവരെ വിലയുണ്ട്. ഇറാന് തണ്ണിമത്തന് കിലോവിന് 25 രൂപ മുതല്‍ 30 രൂപവരെയാണ് വില. തമിഴ്നാടിന് പുറമെ മൈസൂര്‍, ഗുണ്ടല്‍പേട്ട, ഭീമന്ബീട്, കാക്കാന്തൊണ്ടി എന്നിവിടങ്ങളില്‍ നിന്നാണ് തണ്ണിമത്തന് വരുന്നത്. ഒരു ലോറിയില്‍ 10 ടണ്‍ മുതല്‍ 12 ടണ്‍ വരെയാണുണ്ടാവുക. കര്‍ണ്ണാടകക്കാരും, മലയാളികളും ഉള്‍പ്പെടുന്ന കര്‍ഷകരാണ് തണ്ണിമത്തന് കൃഷിചെയ്യുന്നത്. കേരളത്തില്‍ നിന്നുള്ളവര്‍ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. ഇവ രണ്ടുതരത്തില്‍ വിളവെടുക്കുന്ന രീതിയിലാണ് കൃഷിചെയ്യുന്നത്.
റമദാന് മാസത്തിന്റ് ആരംഭത്തില്‍ വിളവെടുപ്പു നടത്തുന്നതരത്തിലും മറ്റൊന്ന് ഡിസംബര്‍, ജനുവരി മാസത്തില്‍ വിളവെടുക്കുന്നതരത്തിലുമാണ് കൃഷി ചെയ്യുന്നത്.
ഇത്തവണ മഴക്കാലത്താണ് റമദാന് മാസത്തിന്റെ തുടക്കം എന്നത് തണ്ണിമത്തന്റെ വിപണിയെ ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്. ഇതിന് പുറമെ മഴക്കാലത്ത് തണ്ണിമത്തന് മധുരം കുറയുമെന്നതു പ്രശ്നമാകുമോ എന്നതും വ്യാപാരികളെ അലട്ടുന്നുണ്ട്. ഇപ്പോള്‍ തുടക്കത്തില്‍ തണ്ണിമത്തന് കിലോവിന് 25 രൂപവരെയുളളത് റമദാന് പകുതിയാകുമ്പോഴേക്കും കിലോവിന് 50 രൂപവരെ എത്തുമെന്നും വ്യാപാരികള്‍ പറയുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."