പോരാട്ടത്തിനിടെ ജീവന്‍ വെടിഞ്ഞവര്‍ക്ക് ശ്രദ്ധാഞ്ജലി' അര്‍പ്പിച്ച് കര്‍ഷകര്‍
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പോരാട്ടത്തിനിടെ ജീവന്‍ നഷ്ടമായ കര്‍ഷകര്‍ക്ക് 'ശ്രദ്ധാഞ്ജലി' അര്‍പ്പിച്ച് കര്‍ഷകര്‍. പ്രക്ഷോഭ സ്ഥലത്ത് കര്‍ഷകര്‍ പ്രാര്‍ഥന നടത്തി.
ഡിസംബര്‍ 20 'ശ്രദ്ധാഞ്ജലി ദിവസായി' ആചരിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ പ്രതിഷേധത്തില്‍നിന്ന് പിന്‍മാറില്ലെന്ന് കര്‍ഷകര്‍ വീണ്ടും ആവര്‍ത്തിച്ചു.
എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് കേന്ദ്രം. അടിസ്ഥാന താങ്ങുവില എടുത്തുകളയില്ലെന്ന് കേന്ദ്രം പറയുന്നുണ്ട്. എന്നാല്‍ വാക്കാലുള്ള ഉറപ്പല്ലാതെ നിയമത്തില്‍ ഉറപ്പുനല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകുന്നില്ല.
കേന്ദ്ര സര്‍ക്കാറിനെതിരായ കര്‍ഷക പ്രക്ഷോഭത്തിനിടെ 20ഓളം കര്‍ഷകര്‍ക്കാണ് ജീവന്‍ നഷ്ടമായത്. തണുപ്പും പ്രതികൂല കാലവസ്ഥയുമാണ് കര്‍ഷകരുടെ ജീവന് ഭീഷണിയുയര്‍ത്തുന്നത്. അതിശൈത്യത്തില്‍ ഹൃദയാഘാതം മൂലമാണ് പലരുടെയും മരണം.
സെപ്തംബറില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ ഡല്‍ഹിയിലെ പ്രതിഷേധം 25 ദിവസമായി തുടരുകയാണ്. ഡല്‍ഹിയിലെ നാല് അതിര്‍ത്തികളിലാണ് പ്രതിഷേധം. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഡല്‍ഹിക്കും ഉത്തര്‍പ്രദേശിനും ഇടയിലുള്ള ഗാസിപൂര്‍ അതിര്‍ത്തി തടയുമെന്ന് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."