കോളജ് രാഷ്ട്രീയ നിരോധനം സാമൂഹ്യപ്രതിബദ്ധത ഇല്ലാതാക്കി: അനില്‍ അക്കര
വടക്കാഞ്ചേരി: കോളജ് രാഷ്ട്രീയ നിരോധനം പുതു തലമുറയെ സാമൂഹ്യ പ്രതിബദ്ധത ഇല്ലാത്തവരാക്കിയെന്ന് അനില്‍ അക്കര എം.എല്‍.എ പറഞ്ഞു. ചുറ്റും നടക്കുന്ന കാര്യങ്ങള്‍ പോലും ഇവര്‍ അറിയുന്നില്ല. മൊബൈല്‍ ഫോണിലൂടെ ലഭിക്കുന്ന ആനന്ദത്തിന്റെ ലോകത്താണ് പുതുസമൂഹം. ഇതിന് മാറ്റം വരുത്താന്‍ വിപുലമായ ബോധവല്‍ക്കരണവും മുന്നേറ്റവും അനിവാര്യമാണെന്നും എം.എല്‍.എ കൂട്ടി ചേര്‍ത്തു.
തെക്കുംകര പഞ്ചായത്തിലെ മണലിത്തറ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലൈറ്റ്നിങ് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന രക്തദാന സേനയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അനില്‍ അക്കര.
ക്ലബ് പ്രസിഡന്റ് ഒ.ശ്രീകൃഷ്ണന് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് എം.കെ ശ്രീജ മുഖ്യാതിഥിയായി. പഞ്ചായത്ത് മെമ്പര്‍മാരായ ഗീത വാസുദേവന്‍, സുനിതാകുമാരി, ഡോ. ബാലഗോപാലന്, സുധീര്‍ ചേമ്പില്‍, ഡി.സി കൃഷ്ണകുമാര്‍, പി.എസ് ശ്രീകുമാര്‍ സംസാരിച്ചു. ചടങ്ങില്‍ മേഖലയിലെ എസ്.എസ്.എല്‍.സി പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."