വയോജനങ്ങള്‍ക്ക് സ്നേഹ സ്പര്‍ശവുമായി സംഘടനകള്‍
കണ്ണൂര്‍: വയോജന ദിനാചരണത്തിന്റെ ഭാഗമായി എളയാവൂര് സി.എച്ച് സെന്ററിന്റെ സാന്ത്വന കേന്ദ്രത്തില്‍ വിവിധ സന്നദ്ധ സംഘടനകളും സ്കൂള്‍ വിദ്യാര്‍ഥികളും എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകരും സ്നേഹസംഗമങ്ങള്‍ സംഘടിപ്പിച്ചു.
സി.എച്ച്.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ഉച്ച ഭക്ഷണവുമായി എത്തിയപ്പോള്‍ ഇതേ സ്കൂളിലെ സ്റ്റുഡന്റ് പൊലിസ് കേഡറ്റിലെ വിദ്യാര്‍ഥികള്‍ വയോധികരായ അന്തേവാസികള്‍ക്ക് പൂക്കളും മിഠായിയുമായാണ് എത്തിയത്.
എസ്.കെ.എസ്.എസ്.എഫ് മുണ്ടേരി ക്ലസ്റ്ററിലെ ഏഴു ശാഖാ പ്രതിനിധികളും കോയ്യോട് ശാഖയിലെ പ്രവര്‍ത്തകരും രാത്രി ഭക്ഷണവും മധുര പലഹാരവുമായി ഇവിടം സന്ദര്‍ശിച്ചു. സ്നേഹ സംഗമത്തില്‍ പി.പി സുബൈര്‍, ആരിഫ്, എം. മുസ്തഫ, ബേബി പ്രീത, മുസാവിര്‍, സാബിത്ത്, സിയാദ്, സക്കരിയ, ജുനൈദ്, ഫവാസ്, ഫാസില്‍, റഫീഖ് കോയ്യോട്, ആബിദ് കോയ്യോട്, സെന്റര്‍ ഭാരവാഹികളായ കെ.എം ഷംസുദീന്‍, ആര്.എം ഷബീര്‍, അബ്ദുല്ല, വി.പി മൊയ്തീന് കുട്ടി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."