മതനിരപേഷതയുള്ള മനസ് യുവതലമുറക്കുണ്ടാകണം: എ.സി മൊയ്തീന്
എരുമപ്പെട്ടി: മനുഷ്യത്വത്തെ തിരിച്ചുപിടിച്ച് മതനിരപേഷതയുള്ള മനസ് യുവതലമുറക്കുണ്ടാകണമെന്ന് വ്യവസായ യുവജനക്ഷേമ വകുപ്പ് മന്ത്രി എ.സി മൊയ്തീന് പറഞ്ഞു.
ഡി.വൈ.എഫ്.ഐ എരുമപ്പെട്ടി മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച എരുമപ്പെട്ടി പഞ്ചായത്തില്‍ വിജയിച്ച മുഴുവന്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ഥികളുടെ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ വായ്പയെടുത്ത് തിരിച്ചടക്കാന്‍ കഴിയാത്ത നിര്‍ധനരായ വിദ്യാര്‍ഥികളുടെ കടം എഴുതിതള്ളുന്നതിനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത്ലാല് അധ്യക്ഷനായി.
സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം സേവ്യര്‍ ചിറ്റിലപ്പിള്ളി, ഏരിയ സെക്രട്ടറി പി.എന്‍ സുരേന്ദ്രന് ഏരിയ കമ്മറ്റിയംഗം ഒ.ബി സുബ്രഹ്മണ്യന്, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റംഗം എം.ജെ ബിനോയ്, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ടി.കെ ശിവന്, എം.എസ് സിദ്ധന്, കെ.എം അഷറഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."