HOME
DETAILS

തൂക്കുകയറില്ലെങ്കിലും മോചനം അകലെ

  
backup
July 20 2019 | 19:07 PM

kalbhushan-jadav-death-sentance

 


കുല്‍ഭൂഷണ്‍ ജാദവിനു വധശിക്ഷ നല്‍കാനുള്ള പാക് സൈനികകോടതിയുടെ വിധി ലോക നീതിന്യായ കോടതി മരവിപ്പിച്ചിരിക്കുന്നു. അതിനെ നയതന്ത്രവിജയമായി ആഘോഷിക്കുകയാണ് ബി.ജെ.പി. എങ്ങനെയാണത് നയതന്ത്രവിജയമാകുന്നത്. പാകിസ്താന്‍ നടത്തിയ ഒരു അവകാശലംഘനപ്രശ്‌നം സമര്‍ഥമായി അഭിഭാഷകന്‍ ലോകനീതിന്യായ കോടതി മുമ്പാകെ അവതരിപ്പിച്ചതിന്റെ വിജയമാണത്.
ലോകകോടതിയില്‍ നടക്കുന്ന കേസില്‍ നയതന്ത്രതലത്തിലെ നീക്കങ്ങള്‍ക്ക് സ്വാധീനം ചെലുത്താനാവില്ല. പാകിസ്താന്റെ വാദം തള്ളി ചൈനയുടെ ജൂറി പോലും ഇന്ത്യയുടെ വാദം അംഗീകരിച്ചത് തെളിവാണ്. അന്താരാഷ്ട്ര ഉടമ്പടിയില്‍ അംഗീകരിച്ച അവകാശങ്ങള്‍ കുല്‍ഭൂഷണ് ലഭ്യമാക്കണമെന്ന് ഇന്ത്യ 18 പ്രാവശ്യം അഭ്യര്‍ഥിച്ചിട്ടും പാകിസ്താന്‍ അംഗീകരിച്ചില്ലെന്ന നിയമപ്രശ്‌നമാണ് അവിടെ തെളിവുകള്‍ സഹിതം അവതരിപ്പിക്കാന്‍ നമുക്കായത്.
കുല്‍ഭൂഷന്റെ വധശിക്ഷ മരവിപ്പിച്ചുവെന്നതിനര്‍ഥം അതു റദ്ദാക്കപ്പെട്ടുവെന്നല്ല. ജാദവിന്റെ മോചനവും എളുപ്പമല്ല. ജാദവിനെ മോചിപ്പിക്കണമെന്ന ഇന്ത്യയുടെ പ്രധാന ആവശ്യം കോടതി തള്ളിയിരിക്കുകയാണ്. ലോക നീതിന്യായ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടു കുല്‍ഭൂഷണ്‍ ജാദവിനെതിരേയുള്ള കേസ് പുനഃപരിശോധന നടത്തണമെന്നേ ലോക കോടതി ആവശ്യപ്പെട്ടിട്ടുള്ളൂ.
അതുകൊണ്ട് ഇത് ഇനിയും സംഘര്‍ഷവും സമ്മര്‍ദവുമുയര്‍ത്തുന്ന വിഷയമായി കത്തിക്കയറും. വിധിക്കുപിന്നാലെ ഹേഗില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട പാക് വിദേശകാര്യവക്താവ് പറഞ്ഞത് പാകിസ്താനില്‍ ഇന്ത്യ നടത്തുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ ഉദാഹരണമാണു ജാദവിന്റെ കേസെന്നാണ്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നിലപാടും ഈ വിധത്തിലേക്കാണ്.
കോടതി പറഞ്ഞത്
ജാദവിനെ കേസില്‍ സഹായിക്കാന്‍ നയതന്ത്ര ഉദ്യോഗസ്ഥരെയും അഭിഭാഷകരെയും അനുവദിക്കണമെന്നതാണ് അന്താരാഷ്ട്ര കോടതിയുത്തരവിലെ ഏറ്റവും പ്രസക്തമായ ഭാഗം. ജാദവിനെതിരേയുള്ള കുറ്റാരോപണവും അന്വേഷണവും മറ്റും പുനഃപരിശോധിക്കണമെന്നും കോടതി പറഞ്ഞു. കോണ്‍സുലാര്‍ റിലേഷനുമായി ബന്ധപ്പെട്ടു 1963 ലെ വിയന്ന കണ്‍വന്‍ഷനിലെ ആര്‍ട്ടിക്കിള്‍ 36ന്റെ നഗ്നമായ ലംഘനമാണു പാകിസ്താന്‍ നടത്തിയതെന്നു ചൂണ്ടിക്കാട്ടിയാണ് ഈ ഉത്തരവ്.
കോടതിവിധി അനുസരിക്കുമെന്നും നിയമമനുസരിച്ചു മുന്നോട്ടുപോകുമെന്നുമാണു പാക് വിദേശകാര്യ വക്താവ് അറിയിച്ചത്. ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് ജാദവിനെ സന്ദര്‍ശിക്കാനോ കേസ് വാദിക്കാനോ അനുമതി നല്‍കുന്ന കാര്യത്തില്‍ പാകിസ്താന്‍ ഇനിയും പ്രതികരിച്ചിട്ടില്ലെന്നതു ശ്രദ്ധേയമാണ്.
ഇനി സംഭവിക്കാവുന്നത്
ഇനിയുള്ള കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് പാകിസ്താനാണ്. ലോക കോടതിക്ക് വിചാരണ നടത്തി വിധി പ്രസ്താവം നടത്താമെന്നല്ലാതെ അതു നടപ്പാക്കാനാകില്ല. പാകിസ്താനു വേണമെങ്കില്‍ ലോക കോടതിയുടെ വിധി അവഗണിച്ചു ജാദവിന്റെ വധശിക്ഷ നടപ്പാക്കാം.
ഇന്ത്യ വെറുതെയിരിക്കില്ല. കോടതിവിധി നടപ്പാക്കിക്കിട്ടാന്‍ യു.എന്‍ രക്ഷാസമിതിയെ സമീപിക്കുകയോ അഭിനന്ദിന്റെ കാര്യത്തില്‍ മുന്നറിയിപ്പു നല്‍കിയപോലെ യുദ്ധാന്തരീക്ഷത്തിലേയ്ക്കു കടക്കുകയോ ചെയ്യാം. സുരക്ഷാസമിതിയില്‍ ചൈനയിലാണു പാകിസ്താനു പ്രതീക്ഷ. മസൂദ് അസറിനെ ലോക ഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ യു.എന്‍ സുരക്ഷാ കൗണ്‍സിലിനെ സമീപിച്ചപ്പോള്‍ വീറ്റോ ചെയ്ത രാജ്യമാണ് ചൈന. ഒടുവില്‍ ലോകരാജ്യങ്ങളുടെ സമ്മര്‍ദം ശക്തമായപ്പോയാണ് അനുകൂലിച്ചത്.
പുനഃപരിശോധന
ജാദവിനെതിരായ കേസ് അദ്ദേഹത്തിന് അഭിഭാഷകനെയും മറ്റും അനുവദിച്ചുകൊണ്ട് പുനര്‍വിചാരണ നടത്താനാണു കൂടുതല്‍ സാധ്യത. സിവില്‍ കോടതിയില്‍ കേസ് എത്തിയാല്‍ ഇന്ത്യന്‍ അഭിഭാഷകര്‍ക്കു ജാദവിനുവേണ്ടി വാദിക്കാനാവും. സൈനിക കോടതിതന്നെയാണു പുനഃപരിശോധന നടത്തുന്നതെങ്കില്‍ ഇന്ത്യക്ക് കാര്യമായൊന്നും ചെയ്യാനാവില്ല. സിവില്‍ കോടതിയിലാണു വിചാരണയെങ്കില്‍ പോലും കേസ് തീരാന്‍ വര്‍ഷങ്ങളെടുക്കും. ജാദവിന് അത്രകാലവും പാക് തടവറയില്‍ കഴിയേണ്ടിവരും.
ജാദവിന് സംഭവിച്ചത്
2016ലാണ് കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്താന്‍ തടവിലാക്കിയത്. പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായും തീവ്രവാദ പ്രവര്‍ത്തനവും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കുവേണ്ടി ചാരപ്രവര്‍ത്തനവും നടത്തുന്നതായും ആരോപിച്ചായിരുന്നു അറസ്റ്റ്. ഇന്ത്യന്‍ നാവികസേനയില്‍ കമാന്‍ഡറാണിയാളെന്നായിരുന്നു പാക് ആരോപണം.
എന്നാല്‍, ഇറാനില്‍നിന്ന് പാക് ഏജന്‍സികള്‍ ജാദവിനെ കടത്തിക്കൊണ്ടുപോവുകയായിരുന്നെന്നും ഇയാള്‍ പാകിസ്താനില്‍ത്തന്നെയുണ്ടോ എന്നുപോലും അറിയാനാവുന്നില്ലെന്നുമാണ് 2017ല്‍ ഇന്ത്യ ലോകത്തെ അറിയിച്ചത്. നാവികസേനയില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും പിന്നീട് രാജിവച്ച ജാദവ് ബിസിനസ് സംരംഭം തുടങ്ങിയതായും അതിന്റെ ഭാഗമായി ഇറാനിലെത്തിയപ്പോള്‍ പാക് ഏജന്‍സികള്‍ കടത്തിക്കൊണ്ടുപോവുകയായിരുന്നെന്നുമാണ് ഇന്ത്യന്‍ വാദം.
എന്നാല്‍ ഇന്ത്യന്‍ വാദം വകവയ്ക്കാതെ ജാദവിനെ ചാരനെന്ന് ആരോപിച്ച് പാക് സൈനിക കോടതി കോര്‍ട്ട് മാര്‍ഷലിനു വിധേയനാക്കുകയും ജാദവ് എല്ലാം തുറന്നുപറഞ്ഞെന്ന രീതിയില്‍ വിഡിയോ പോലും പുറത്തുവിടുകയും ചെയ്തു. ഏപ്രില്‍ 2017ന് വധശിക്ഷയ്ക്കു വിധിച്ചു.
തുടര്‍ന്ന് ജാദവിന്റെ സ്ഥിതി അറിയാനും അയാളെ കാണാനും നിയമസഹായം നല്‍കാനുള്ള അവസരവും മറ്റും തേടി 18 തവണയോളം ഇന്ത്യ പാക് അധികൃതരെ ബന്ധപ്പെട്ടെങ്കിലും അതെല്ലാം അവഗണിക്കപ്പെട്ടു. തുടര്‍ന്ന് ലോക കോടതിയെ ഇന്ത്യ സമീപിക്കുകയും ആ വര്‍ഷം മെയില്‍ പാക് നടപടി സ്റ്റേ ചെയ്ത കോടതി അന്തിമവിധി വരുന്നതുവരെ സ്റ്റേ തുടരുമെന്നും അറിയിച്ചിരുന്നു. കോടതിയുടെ അന്തിമ വിധിയാണ് ഇപ്പോള്‍ പുറത്തുവന്നത്.
പാകിസ്താനില്‍ കുല്‍ഭൂഷണ്‍ ജാദവിനെതിരേ നടക്കുന്നത് ചോദ്യം ചെയ്യലെന്ന പേരിലുള്ള പ്രഹസനം മാത്രമാണെന്നും ജാദവിനെ തൂക്കിലേറ്റാനാണ് അവരുടെ ശ്രമമെന്നും ഇന്ത്യ ലോക കോടതിയെ അറിയിച്ചിരുന്നു.
ജാദവിനെ പീഡിപ്പിച്ചാണ് അവര്‍ക്കനുകൂലമായി മൊഴി എടുത്തതെന്നും ലോക കോടതിയുടെ വിധിനിര്‍ണയം വരെ ശിക്ഷ നടപ്പാക്കാന്‍ അനുവദിക്കരുതെന്നും ജാദവിനെ മോചിപ്പിക്കണമെന്നുമാണ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നത്. ഒപ്പം ജാദവിനെ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് കാണുവാന്‍ അവസരം ഒരുക്കാന്‍ പാകിസ്താനോട് നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യക്ക് മുടക്ക് ഒരു രൂപ
ജാദവിനുവേണ്ടി ലോക കോടതിയില്‍ വാദിക്കാന്‍ അഭിഭാഷകനെ ഏര്‍പ്പെടുത്താന്‍ ഇന്ത്യക്ക് ചെലവായത് വെറും ഒരു രൂപ. ഇന്ത്യയിലെ ഏറ്റവും പ്രമുഖനായ ഹരീഷ് സാല്‍വെയാണ് ഇന്ത്യക്കുവേണ്ടി ലോക കോടതിയില്‍ ത്രസിപ്പിക്കുന്ന വാദമുഖങ്ങള്‍ അവതരിപ്പിച്ചത്.
ഒരു സിറ്റിങിന് കേസനുസരിച്ച് 30 ലക്ഷം മുതല്‍ കോടികള്‍ പ്രതിഫലം പറ്റുന്ന സാല്‍വെ ഒരു ദേശവികാരമായി കണ്ടാണ് പ്രതിഫലമില്ലാതെ ഇന്ത്യക്കുവേണ്ടിയും ജാദവിനുവേണ്ടിയും ലോക കോടതിയിലെത്തിയത്.
അതേസമയം, ജാദവ് ഒരു ചാരനാണെന്ന് തെളിയിക്കാന്‍ പാകിസ്താന്‍ മുടക്കിയതാവട്ടെ 20 കോടി രൂപയാണ്. ലണ്ടന്‍ ആസ്ഥാനമായുള്ള ഖവ്വര്‍ ഖുറേഷിക്കാണ് പാകിസ്താന്‍ കേസ് നല്‍കിയത്. ലോക കോടതിയില്‍ അന്താരാഷ്ട്ര വിഷയവുമായി ബന്ധപ്പെട്ട് കേസ് വാദിക്കാനെത്തിയ ഏറ്റവും പ്രായം കുറഞ്ഞ അഭിഭാഷകനായിരുന്നു ഇത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  9 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  10 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  10 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  11 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  11 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  11 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  11 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  11 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  12 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  12 hours ago