ഐ.ടി പാര്‍ക്കിനും കറവപശു കേന്ദ്രത്തിനും നടപടികള്‍ പൂര്‍ത്തിയായി: മന്ത്രി ജയരാജന്
തളിപ്പറമ്പ്: ക്ലെ ആന്‍ഡ് സിറാമിക്കിന്റെ കൈവശമുള്ള മാങ്ങാട്ടുപറമ്പിലെ സ്ഥലത്ത് ഐ.ടി പാര്‍ക്കും കണ്ണപുരത്ത് കറവപശു കേന്ദ്രവും ആരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി മന്ത്രി ഇ.പി ജയരാജന്. കേരളാ ബേക്കേഴ്സ് അസോസിയേഷന് ജില്ലാ കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിയാരത്തെ പൂട്ടിയ കാലിത്തീറ്റ നിര്‍മാണ യൂനിറ്റും തുറന്നു പവര്ത്തിക്കുന്നതിനുള്ള നടപടികളായെന്നും മന്ത്രി പറഞ്ഞു.
പ്രളയബാധിതര്‍ക്കായി ഒരുകോടി രൂപ ചെലവഴിച്ച് ബേക്കേഴ്സ് അസോസിയേഷന് സംസ്ഥാനത്ത് 20 വീടുകള്‍ നിര്‍മിച്ച് നല്‍കുന്നതിന്റെ ബ്രോഷര്‍ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. പ്രസിഡന്റ് പി.എം ശങ്കരന് അധ്യക്ഷനായി. നഗരസഭാ ചെയര്മാന് മഹമൂദ് അള്ളാംകുളം മുഖ്യാതിഥിയായി. പ്രളയബാധിത മേഖലയില്‍ രക്ഷാപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട കണ്ണൂരിലെ മത്സ്യത്തൊഴിലാളികളെ ആദരിച്ചു. എം.പി രമേശന്, കെ.ആര് ബാലന്, വിജേഷ് വിശ്വനാഥ്, റോയല്‍ നൗഷാദ്, എ.കെ ഫൗസീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."