പൈപ്പുകള്‍ പൊട്ടി ജലം പാഴാകുന്നത് പതിവാകുന്നു
മാള: ജലനിധി പദ്ധതി പൂര്‍ണമായും പ്രാവര്‍ത്തികമാകും മുന്‍പ് പൈപ്പുകള്‍ പൊട്ടി ലക്ഷക്കണക്കിന് ലിറ്റര്‍ ജലം പാഴാകുന്നത് പതിവാകുന്നു. കുഴൂര്‍ ഗ്രാമപഞ്ചായത്തിലേക്ക് വെള്ളം എത്തിക്കുന്ന ദിവസങ്ങളിലെല്ലാം പലയിടങ്ങളില്‍ പൈപ്പ് പൊട്ടി ജലം വന്‍തോതില്‍ പാഴാകുന്നുണ്ട്.
കുഴൂര്‍ വിളക്കുംകാല്‍ ജങ്ഷനില്‍ കഴിഞ്ഞ ദിവസം പൈപ്പ് പൊട്ടി റോഡിലൂടെ വന്‍തോതിലാണ് വെള്ളമൊഴുകിയത്. ടൈല്‍സ് വിരിച്ച ഇവിടെ ടൈലിനുള്ളിലേക്ക് വെള്ളമിറങ്ങി ബാക്കിയുള്ള വെള്ളം റോഡിലൂടെ പരന്നൊഴുകുകയായിരുന്നു. ടൈല്‍സും കഴിഞ്ഞ് ടാറിങിലൂടെ ഒഴുകിയ വെള്ളം കാനയിലൂടെ സമീപത്തെ തോട്ടിലേക്കെത്തുകയായിരുന്നു.
റോഡിന്റെ ഒരു വശത്തുള്ള പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് റോഡ് കുറുകെ കടന്നാണ് ജലമൊഴുകിയത്. റോഡിലാകെ പരന്ന വെള്ളം സമീപത്തെ വ്യാപാരികള്‍ക്കും വിവിധ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്കും ബസ് സ്റ്റോപ്പിലെ യാത്രക്കാര്‍ക്കും വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. റോഡ് തകരാനും കാരണമാകുന്നതോടൊപ്പം കണക്ഷനെടുത്തവര്‍ക്ക് എത്തുന്ന വെള്ളത്തിന്റെ അളവ് കുറയാനും ഇത് കാരണമാകുന്നു.
ഗുണമേന്‍മ വളരെ കുറഞ്ഞ പൈപ്പുകളിട്ടതിനാലാണ് വെള്ളം വരുന്ന വേളയില്‍ പൈപ്പുകള്‍ പലയിടത്തായി പൊട്ടാന്‍ കാരണമെന്നാണ് ഉയരുന്ന ആക്ഷേപം.
മഴ പെയ്തിട്ടും കുടിവെള്ളക്ഷാമം അതിരൂക്ഷമായ നിരവധിയിടങ്ങളില്‍ ജനങ്ങള്‍ പൈപ്പ് വെള്ളത്തിനായി കാത്ത് നില്‍ക്കുമ്പോഴാണ് ലക്ഷക്കണക്കിന് ലിറ്റര്‍ ജലം നഷ്ടമായി കൊണ്ടിരിക്കുന്നത്. ഒരിടത്ത് പൊട്ടിയ പൈപ്പുകള്‍ നന്നാക്കിയതിന് പിന്നാലെ മറ്റൊരിടത്ത് പൈപ്പ് പൊട്ടുന്ന അവസ്ഥയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."