തിരുനെല്ലി-കുതിരക്കോട് ആനത്താര; സ്ഥലം റവന്യു വകുപ്പിന് കൈമാറി ഒരാഴ്ചക്കുള്ളില്‍ നടപടി പൂര്‍ത്തിയാക്കി ആനത്താരയായി പ്രഖ്യാപിക്കും
മാനന്തവാടി: നോര്‍ത്ത് വയനാട് വനം ഡിവിഷന് കീഴിലെ രണ്ടാമത്തെ ആനത്താരയായ തിരുനെല്ലി കുതിരക്കോട് ആനത്താരയുടെ സ്ഥലം റവന്യു വകുപ്പിന് കൈമാറി. സാങ്കേതിക നടപടി ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കി നിക്ഷിപ്ത വനഭൂമിയായി വനം വകുപ്പ് ഏറ്റെടുത്ത് ആനത്താരയായി പ്രഖ്യാപിക്കും. തിരുനെല്ലി പഞ്ചായത്തില്‍ തിരുനെല്ലി വില്ലേജിലെ എമ്മടി സുല്‍ദാര്‍ വയലിലെ റീ സര്‍വേ 390, 91, 92, 93, 94ല്‍പ്പെട്ട 10 ഏക്കര്‍ 79 സെന്റ് സ്ഥലമാണ് ആനത്താരയായി പ്രഖ്യാപിക്കുന്നത്.
ആനകളുടെ പ്രധാന സഞ്ചാരപാതയായ ഈ സ്ഥലം ആനത്താരയാണെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കണ്ടെത്തിയിരുന്നു. രൂക്ഷമായ വന്യമൃഗ ശല്യം അനുഭവിച്ച് നിരവധി കുടുംബങ്ങളാണ് വനത്തിന് നടുവില്‍ വര്‍ഷങ്ങളായി താമസിച്ച് വന്നിരുന്നത്.
ഇവരെ പുനരധിവസിപ്പിച്ച് സ്ഥലം ആനത്താരക്കായി വിട്ട് നല്‍കുക എന്ന ആശയവുമായി 2008 ലാണ് ബംഗുളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഷ്യന്‍ നാച്ച്വര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍ രംഗത്ത് വന്നത്. ഇവര്‍ പണം നല്‍കി എട്ടോളം കുടുംബങ്ങളില്‍ നിന്നായി സ്ഥലം ഏറ്റെടുക്കുകയായിരുന്നു. ആദ്യമായാണ് ഇത്തരത്തില്‍ സ്ഥലം ഏറ്റെടുത്ത് റവന്യു വകുപ്പിന് കൈമാറുന്നത്.
റവന്യു വകുപ്പ് നിക്ഷിപ്ത വനഭൂമിയായി നോട്ടിഫിക്കേഷന്‍ നടത്തി വനം വകുപ്പിന് നല്‍കും. നിരവധി സാങ്കേതിക പ്രശ്‌നങ്ങള്‍ സ്ഥലം കൈമാറുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്തതാണ് സ്ഥലം കൈമാറല്‍ വൈകാന്‍ കാരണം. അപ്പപ്പാറയില്‍ നടന്ന ചടങ്ങില്‍ എ.എന്‍.സി ഫൗണ്ടേഷന്‍ സീനിയര്‍ അഡ്മിനിസ്േ്രടറ്റര്‍ ശ്രീറാം റവന്യു വകുപ്പിന് സ്ഥലത്തിന്റെ രേഖകള്‍ കൈമാറി.
ഉത്തരമേഖല അഡീഷനല്‍ പ്രിന്‍സിപ്പല്‍ സി.സി.എഫ്.ഇ പ്രദീപ് കുമാര്‍, ഫൗണ്ടേഷന്‍ മാനേജിങ് ഡയരക്ടറും നാഷനല്‍ വൈല്‍ഡ് ലൈഫ് അംഗവുമായ റാം സുകുമാരന്‍, നോര്‍ത്ത് വയനാട് ഡി.എഫ്.ഒ നരേന്ത്രനാഥ് വേളൂരി, ബേഗൂര്‍ റെയ്ഞ്ചര്‍ നജ്മല്‍ അമീന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."