പെരിന്താറ്റിരി ജലസംഭരണിയില്‍ നിന്ന് വെള്ളമെത്തുന്നത് ടാങ്കറില്‍
കടുത്ത ജലക്ഷാമം നേരിടുന്ന മങ്കട, കൂട്ടിലങ്ങാടി, മക്കരപ്പറമ്പ് പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് മൂര്‍ക്കനാട് കുടിവെള്ള പദ്ധതിയുടെ പെരിന്താറ്റിരി ടാങ്കില്‍ നിന്നു ജലം ടാങ്കര്‍ വഴിയാണ് എത്തിച്ചു നല്‍കുന്നത്. ഇതിനു നേതൃത്വം നല്‍കുന്നത് പഞ്ചായത്ത് ഭരണസമിതിതികളാണ്.
ഗതാഗത ചെലവു ഏറെയാണെന്നതിനാല്‍ ആവശ്യത്തിനു വെള്ളം ലഭിക്കാത്ത പ്രശ്‌നമാണ് നേരിടുന്നത്. കൂട്ടിലങ്ങാടി, മങ്കട മക്കരപ്പറമ്പ് പഞ്ചായത്തുകള്‍ക്ക് അധികൃതര്‍ അനുമതി നല്‍കിയതിനെതുടര്‍ന്നാണ് നടപടി.പൈപ്പുകള്‍ കുഴിച്ചിട്ട് വിതരണ നടപടികള്‍ പൂര്‍ത്തിയാകാത്തതു കാരണം ടാങ്കില്‍ നിന്നു ടാങ്കറിലേക്ക് എടുത്ത് വിതരണം നടത്തുകയാണ് മൂന്നു പഞ്ചായത്തുകളിലും.
നിലവിലെ തടസം എന്ത്
ലൈന്‍ പൈപ്പ് സ്ഥാപിക്കല്‍ പോലെയുള്ള വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ക്കാണ് ഇപ്പോള്‍ അന്തിമ ഘട്ടത്തില്‍ കാലതാമസം നേരിടുന്നത്. പദ്ധതിയുടെ കരാറുകാരില്‍ ഒരാളായ മങ്കട സ്വദേശി രണ്ടു കൊല്ലത്തോളമായി പേമെന്റ് റിലീസായില്ലെന്ന പ്രശ്‌നം ഉന്നയിക്കുന്നുണ്ട്. ഒടുവില്‍ ഇദ്ദേഹത്തിനു ഉത്തരവാദപ്പെട്ട ചിലര്‍ നല്‍കിയ ഉറപ്പിന്‍മേലാണ് മങ്കടയിലെ ചിലയിടത്തെങ്കിലും പൈപ്പ് സ്ഥാപിക്കല്‍ നടന്നിട്ടുള്ളത്. പണം അടക്കാത്തതു കാരണം വാട്ടര്‍ അതോറിറ്റി പല തവണ റിമൈന്‍ഡര്‍ നോട്ടിസയച്ചിട്ടും ഫലം ചെയ്തില്ലെന്നു അതോറിറ്റി പറയുന്നു.
പൈപ്പ്‌ലൈനുകള്‍
അപകട
ഭീഷണിയാകുന്നു
കുടിവെള്ള പദ്ധതികള്‍ നീണ്ടുപോവുമ്പോള്‍ റോഡരികില്‍ ഇറക്കിയ പൈപ്പ്‌ലൈനുകളും ജനങ്ങള്‍ക്ക് ഭീഷണിയായിക്കൊണ്ടിരിക്കുന്നു. 34 കിലോമീറ്റര്‍ ദൂരമാണ് കൂട്ടിലങ്ങാടിയിലെ മൂര്‍ക്കനാട് പൈപ്പ് ലൈനിന്റെ ദൈര്‍ഘ്യം. ഏതാനും കിലോ മീറ്റര്‍ ഭാഗത്ത് മാത്രമേ പദ്ധതിപൈപ്പുകള്‍ സ്ഥാപിച്ചിട്ടുള്ളൂ. മങ്കടയില്‍ 10 കിലോ മീറ്ററോളം ഭാഗത്ത് ഇനിയും ലൈന്‍ പൈപ്പുകള്‍ സ്ഥാപിക്കാന്‍ ബാക്കിയുണ്ട്. ഇവിടങ്ങളില്‍ ഒരു വര്‍ഷമായി റോഡരികില്‍ ഇറക്കിയ കൂറ്റന്‍ പൈപ്പുകള്‍ കുഴിച്ചിടാതെ കിടക്കുകയാണ്. ഇതു പലപ്പോഴും അപകട ഭീഷണി ഉയര്‍ത്തുകയാണ്.
പള്ളിപ്പുറത്ത് ബൈക്കപകടത്തില്‍ ഒരു യുവാവിന്റെ ജീവനെടുത്തതിനും ലൈന്‍ പൈപ്പ് കാരണമായി. പൈപ്പുകള്‍ കുഴിച്ചിടാന്‍ പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിക്കാത്തതും ഫണ്ട് ലഭ്യമാവാത്തതുമാണ് നിലവില്‍ തടസമായിട്ടുള്ളതെന്നു അതോറിറ്റി കേന്ദ്രങ്ങള്‍ പറഞ്ഞു. 2015 ഒക്ടോബറിനു ശേഷം കരാറുകാര്‍ക്ക് പണം നല്‍കിയിട്ടില്ല. ഫണ്ട് റിലീസാകാത്തതിനെതുടര്‍ന്നു വിവിധ കരാറുകാര്‍ മുഖേന ജല അതോറിറ്റിക്കെതിരേ 14 പരാതികള്‍ ട്രൈബ്യൂണലിനു നല്‍കിയെന്ന് പദ്ധതിയുമായി ബന്ധപ്പെട്ട വാട്ടര്‍ അതോറിറ്റി അസി. എക്‌സി. എന്‍ജിനീയര്‍ വ്യക്തമാക്കി.
ഇതില്‍ നാലെണ്ണം കോടതിയലക്ഷ്യത്തില്‍ കലാശിച്ചിരിക്കുകയാണ്. സംസ്ഥാന ഖജനാവിലെ ഫണ്ടിന്റെ അഭാവമാണ് കാരണം. കേന്ദ്ര ഫണ്ടുകള്‍ നിര്‍ത്തിയതും തിരിച്ചടിയായി.
2 കോടിയോളം രൂപ അടവാക്കണമെന്നാവശ്യപ്പെട്ടു രണ്ടാഴ്ച മുന്‍പമ്പാണ് ജല അതോറിറ്റിക്ക് നോട്ടിസ് നല്‍കിയത്. പണമടക്കാതെ പൈപ്പ് സ്ഥാപിക്കുന്നതിന് അനുമതി ലഭിക്കില്ല. എന്നാല്‍ പണമടക്കനുള്ള നോട്ടിസ് മേല്‍ അധികൃതര്‍ക്കു കൈമാറിയെങ്കിലും ഫലമുണ്ടായില്ല. സര്‍ക്കാര്‍ ഫണ്ട് റിലീസായാല്‍ ഉടന്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാവുമെന്നു അധികൃതര്‍ പറയുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ പൂച്ചയ്ക്കാരു മണി കെട്ടും എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.
തുടരും...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."