കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കണം: സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
മലപ്പുറം: പിഞ്ചു ബാല്യങ്ങള്‍ ഉള്‍പ്പെടെ ധാരാളം മനുഷ്യര്‍ മാരകരോഗങ്ങളാല്‍ പ്രയാസപെടുന്ന ദുഃഖകരമായ സഹചര്യത്തില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. മലപ്പുറം സി.എച്ച് സെന്റര്‍ നിര്‍മിക്കുന്ന ഡയാലിസിസ് യൂനിറ്റിന്റെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍.
സി.എച്ച് സെന്റര്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി മുഖ്യ പ്രഭാഷണം നടത്തി.
പി. ഉബൈദുല്ല എം.എല്‍.എ, മുജീബ് കാടേരി, സക്കീന പുല്പാടന്, സി.എച്ച് ജമീല ടീച്ചര്‍, യൂസുഫ് കൊന്നോല, വി. മുസ്തഫ, ഡോ. പരീത്, പി.കെ.എസ് കുഞ്ഞാന്, സൈനബ ഹജ്ജുമ്മ, കെ.എന്‍. ഹമീദ് മാസ്റ്റര്‍, സി.പി ഷാജി, കെ.കെ ഹക്കീം, എം.പി മുഹമ്മദ്, റഈസ് കളപ്പാടന്‍, വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ജി.സി.സി, കെ.എം.സി.സി, സി.എച്ച് സെന്റര്‍ പ്രവര്‍ത്തകര്‍, മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് മണ്ഡലം, മുനിപ്പല്‍, പഞ്ചായത്ത് ഭാരവഹികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."