യൂനിവേഴ്‌സിറ്റി കോളജിലെ ക്രമക്കേടുകള്‍ അനേ്വഷിക്കണം: മനുഷ്യാവകാശ കമ്മിഷന്‍
പി.എസ്.സി സെക്രട്ടറി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം
തിരുവനന്തപുരം: പി.എസ്.സിയെയും കേരള സര്‍വകലാശാലയെയും ദുരുപയോഗംചെയ്ത് യൂനിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്ത് കേസിലെ പ്രതികള്‍ നടത്തിയ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.
കാസര്‍കോട്ട് പരീക്ഷാകേന്ദ്രം അനുവദിച്ച ശേഷം തിരുവനന്തപുരത്ത് പരീക്ഷ എഴുതാന്‍ അനുവദിച്ച പി.എസ്.സിയുടെ നടപടിയെക്കുറിച്ച് പി.എസ്.സി സെക്രട്ടറിയും ഡി.ജി.പിയും മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന്‍ അംഗം ഡോ. കെ. മോഹന്‍കുമാര്‍ ഉത്തരവിട്ടു.
യൂനിവേഴ്‌സിറ്റി കോളജിലെ ഉത്തരക്കടലാസുകള്‍ കത്തിക്കുത്ത് കേസിലെ പ്രതികളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയതിനെക്കുറിച്ചും അന്വേഷണത്തിന് കമ്മിഷന്‍ ഉത്തരവിട്ടു.
സിറ്റി പൊലിസ് കമ്മിഷണര്‍, കേരള സര്‍വകലാശാലാ രജിസ്ട്രാര്‍ എന്നിവര്‍ മൂന്നാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണം. യൂനിവേഴ്‌സിറ്റി കോളജ് പ്രിന്‍സിപ്പല്‍ വിശദീകരണം നല്‍കണമെന്നും മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."