വെട്ടത്ത് നെറ്റ്‌വര്‍ക്ക് ഓപറേറ്റിങ് റൂം തീപിടിച്ച് നശിച്ചു
തിരൂര്‍: വെട്ടം പരിയാപുരത്ത് വീട്ടുവളപ്പില്‍ സ്ഥാപിച്ച മൊബൈല്‍ നെറ്റ് വര്‍ക്കിങ് ടവറിനോട് ചേര്‍ന്ന ഓപ്പറേറ്റിങ് റൂം കത്തിനശിച്ചു.
പച്ചാട്ടിരി റോഡിലെ വൈറോത്ത് ആമിനയുടെ വീടിനോട് ചേര്‍ന്ന സ്ഥലത്ത് സ്ഥാപിച്ച ടവര്‍ ഓപ്പറേറ്റിങ് മുറിയും ഉപകരണങ്ങളുമാണ് തീപിടിച്ച് നശിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ശബ്ദം കേട്ട് വീട്ടുകാരും പരിസരവാസികളും എത്തിയപ്പോഴാണ് തീ ആളിപടരുന്നത് കണ്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് തിരൂര്‍ ഫയര്‍ഫോഴ്‌സ് യൂനിറ്റ് സ്ഥലത്തെത്തി തീ അണക്കുകയായിരുന്നു. അര മണിക്കൂര്‍ തീ പടര്‍ന്നത് ജനങ്ങളെ പരിഭ്രാന്തരാക്കി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റിങ് മെഷീനുകളായ നാല് ബി.ടി.എസ് ഉപകരണങ്ങള്‍, ബാറ്ററി ബാങ്ക്, അനുബന്ധ ഉപകരണങ്ങള്‍, കേബിള്‍ എന്നിവയാണ് പൂര്‍ണമായും നശിച്ചത്. വീട്ടിലേക്കുള്ള വൈദ്യുതി കേബിള്‍, പരിസരത്തെ മരങ്ങളും നശിച്ചു. ഒരു കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി ടവര്‍ ഓപ്പറേറ്റിങ് ജീവനക്കാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."