ജല അതോറിറ്റി ഓഫിസുകളില്‍ മിന്നല്‍ പരിശോധന: നാലുപേര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: ജല അതോറിറ്റിയുടെ സബ്ഡിവിഷണല്‍ ഓഫിസുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജിനിയര്‍മാര്‍ ഉള്‍പ്പെടെ നാലുപേരെ സസ്പെന്‍ഡ് ചെയ്തു.
ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു സംസ്ഥാനത്തെ 90 സബ്ഡിവിഷന് ഓഫിസുകളില്‍ മിന്നല്‍ പരിശോധന നടന്നത്.
ക്രമക്കേടുകള്‍ കണ്ടെത്തിയ 18 ഓഫിസുകളില്‍ വിശദ പരിശോധനക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരു മാസത്തിനകം ഈ പരിശോധന പൂര്‍ത്തിയാക്കണം. തിരുവനന്തപുരം പോങ്ങുംമൂട് വാട്ടര്‍ വര്‍ക്സ് വെസ്റ്റ് സബ്ഡിവിഷനില്‍ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജിനിയറായിരുന്ന എം. മനോജ്, പാലക്കാട് ഒറ്റപ്പാലം പി.എച്ച് ഡിവിഷന് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ എം.എസ് ബാബു, ഹെഡ്ക്ലാര്‍ക്ക് എന്‍.വി ഹബീബ, കണ്ണൂര്‍ മട്ടന്നൂര്‍ വാട്ടര്‍ സപ്ലൈ സബ്ഡിവിഷന് ഹെഡ്ക്ലാര്‍ക്ക് ടി.വി ബിജു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."