തുഞ്ചന്‍പറമ്പില്‍ രണ്ട് കോടിയുടെ തുഞ്ചന്‍ സാംസ്‌കാരിക പവലിയന്‍ വരുന്നു
തിരൂര്‍: തുഞ്ചന്‍പറമ്പില്‍ ടൂറിസം വകുപ്പിന്റെ മേല്‍നോട്ടത്തില്‍ രണ്ട് കോടി രൂപ ചെലവില്‍ തുഞ്ചന്‍ സാംസ്‌കാരിക പവലിയന്‍ ഒരുക്കുന്നു.
തുഞ്ചന്‍ പറമ്പില്‍ വിജയദശമി, തുഞ്ചന്‍ ഉത്സവം പോലുള്ള സാംസ്‌കാരിക പരിപാടികള്‍ നടക്കുമ്പോള്‍ സംസ്ഥാനത്തിന് അകത്തു നിന്നും പുറത്തു നിന്നും ആയിരകണക്കിനാളുകള്‍ തിരൂര്‍ പൂങ്ങോട്ടുകുളത്തിന് സമീപമുള്ള തുഞ്ചന്‍പറമ്പില്‍ എത്താറുണ്ട്. ഇത്തരത്തിലുള്ള ഉത്സവ വേളകളില്‍ ആയിരകണക്കിനാളുകള്‍ക്ക് കാണാവുന്ന തരത്തില്‍ സാംസ്‌കാരിക പ്രദര്‍ശനം ഒരുക്കാവുന്ന തരത്തിലുള്ളണ് പവലിയനാണ് തുഞ്ചന്‍പറമ്പിന് സ്വന്തമാകുന്നത്. മലയാള അക്ഷരങ്ങള്‍ക്ക് പ്രാധാന്യം നല്‍കി തനത് രീതിയില്‍ തയാറാക്കുന്ന പവലിയനുള്ളില്‍ അറുപതോളം സ്റ്റാളുകള്‍ക്ക് ഇടമുണ്ടാകും.
പ്രധാന എക്‌സിബിഷന്‍ ബ്ലോക്കും രണ്ട് അഡീഷനല്‍ ബ്ലോക്കുകളുമാണ് ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തീകരിക്കുക. ബ്ലോക്കുകളുടെ ചുവരുകള്‍ മലയാള അക്ഷരങ്ങള്‍ കൊണ്ടുള്ള ശില്‍പങ്ങള്‍ തീര്‍ത്ത് തികച്ചും കേരളീയമാക്കാനാണ് തീരുമാനം. വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തിലാണ് സ്റ്റാളുകള്‍ ഒരുക്കുക.
മന്ത്രിസഭയുടെ ഒന്നാം വാര്‍ഷിക സമ്മാനമായാണ് പവലിയന്‍ തുഞ്ചന്‍ പറമ്പിന് നല്‍കുന്നത്. പവലിയന്റെ ശിലാസ്ഥാപനവും സാംസ്‌കാരിക കൂട്ടായ്മ ഉദ്ഘാടനവും നാളെ രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനാകും. തുഞ്ചന്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍,എം.ടി.വാസുദേവന്‍ നായര്‍ ആമുഖഭാഷണം നടത്തും. തുഞ്ചന്‍ സ്മാരക പ്രസിദ്ധീകരണ വിഭാഗത്തിന്റെ ഉദ്ഘാടനം സ്പീക്കര്‍. പി.ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും.
മന്ത്രിമാരായ എ.കെ.ബാലന്‍, ഡോ.കെ.ടി ജലീല്‍ പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍, സി.മമ്മുട്ടി എം.എല്‍.എ, ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍, കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍, പ്രമുഖ സാഹിത്യകാരന്‍ സി.രാധാകൃഷ്ണന്‍, ജില്ലാ കലക്ടര്‍ അമിത് മീണ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."