പൂക്കോട്ടുംപാടം ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത സംഭവം; 'മതസൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമങ്ങളെ ചെറുക്കണം'
നിലമ്പൂര്‍: പൂക്കോട്ടുപാടം വില്ല്വത്ത് ശിവക്ഷേത്രത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ സി.പി.ഐ നിലമ്പൂര്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണം. നാട്ടില്‍ മതസൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമങ്ങളെവച്ചു പൊറുപ്പിക്കില്ലെന്നും യോഗം മുന്നറിയിപ്പ് നല്‍കി. മണ്ഡലം സെക്രട്ടറി ആര്‍. പാര്‍ത്ഥസാരഥി അധ്യക്ഷനായി.
സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം;
പ്രതികളെ ഉടന്‍ പിടികൂടണം:
ആര്യാടന്‍ മുഹമ്മദ്
നിലമ്പൂര്‍: പൂക്കോട്ടുംപാടം വില്ല്വത്ത് ക്ഷേത്രത്തിലെ പ്രതിഷ്ഠകള്‍ രാത്രിയുടെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തസംഭവത്തിലെ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആര്യാടന്‍ മുഹമ്മദ്. ജനങ്ങള്‍ക്കിടയില്‍ വിദ്വേഷവും വെറുപ്പുമുണ്ടാക്കുന്ന പ്രവൃത്തികള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും എതിര്‍ക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികളെ പിടികൂടണം: സി.പി.എം
നിലമ്പൂര്‍: പൂക്കോട്ടുംപാടം വില്ല്വത്ത് ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ക്ക് കേടുവരുത്തിയ സംഭവത്തില്‍ പ്രതികളെ പിടികൂടി മാതൃകാ പരമായി ശിക്ഷിക്കണമെന്ന് സി.പി.എം നിലമ്പൂര്‍ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. ക്ഷേത്രം പുനര്‍നിര്‍മാണത്തിനും മറ്റും ക്ഷേത്ര കമ്മിറ്റിക്കൊപ്പം സി.പി.എം സഹകരിക്കുമെന്നും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ബഹുജനങ്ങള്‍ പങ്കാളികളാവണമെന്നും ഏരിയാ കമ്മിറ്റി അഭ്യര്‍ഥിച്ചു. ക്ഷേത്രത്തില്‍ നടന്ന അതിക്രമത്തില്‍ ഡി.വൈ.എഫ്.ഐ നിലമ്പൂര്‍ ബ്ലോക്ക് കമ്മിറ്റിയും അപലപിച്ചു. ബ്ലോക്ക് സെക്രട്ടറി കെ.എസ് അന്‍വര്‍, പ്രസിഡന്റ് സഹില്‍ അകമ്പാടം, സി. സൂര്യപ്രകാശ്, എന്‍. ശിവന്‍, കെ. സന്തോഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."