യൂനിഫോം വിവാദം: എസ്.കെ.എസ്.എസ്.എഫ് സമരപ്രഖ്യാപനം ഇന്ന്
പരപ്പനങ്ങാടി: സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വീണ്ടും ആണ്‍കുട്ടികള്‍ക്ക് യൂണിഫോമിന്റെ ഫുള്‍കൈ നിരോധിച്ചതിലും ഹാഫ് കൈ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിര്‍ദേശത്തില്‍ രക്ഷിതാവ് ഒപ്പ് വെച്ചില്ല എന്ന കാരണത്താല്‍ ദര്‍സ് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചതിലും പ്രതിഷേധിച്ച് എസ്.കെ.എസ്.എസ്.എഫിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സമര പരിപാടികള്‍ തീരുമാനിക്കുന്നതിന് വേണ്ടിയുള്ള സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ ഇന്ന് ഉച്ചക്ക് രണ്ടിന് പുത്തന്‍പീടിക മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടക്കും.
സംഭവവുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലും യൂനിഫോം വിഷയത്തില്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ബന്ധപ്പെട്ടിട്ടും പരിഹാരം ആവാത്തതിനാലുമാണ് സമരവുമായി മുന്നോട്ട് പോകാന്‍ നേതാക്കള്‍ തീരുമാനിച്ചത്. സമസ്തയുടെ മുഴുവന്‍ പോഷക സംഘടനകളും പങ്കെടുക്കുന്ന കണ്‍വന്‍ഷന്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ ഹസനി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് പി.എസ്.എച്ച് തങ്ങള്‍,സ്റ്റേറ്റ് വൈസ് പ്രസിഡന്റ് റഹീം മാസ്റ്റര്‍ ചുഴലി, എസ്.വൈ.എസ് മണ്ഡലം സെക്രട്ടറി എന്‍ കുഞ്ഞിപ്പോക്കര്‍,എം എച്ച് മുഹമ്മദ്, അബ്ദുല്‍ഹമീദ് കുന്നുമ്മല്‍,നൗഷാദ് ചെട്ടിപ്പടി തുടങ്ങി സംസ്ഥാന, ജില്ലാ നേതാക്കള്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."