മറ്റു ജില്ലകളിലെ ചുമതല: കെ.പി.സി.സി സെക്രട്ടറിമാര്‍ക്ക് അമര്‍ഷം
കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ മറ്റു ജില്ലകളിലെ നിയോജക മണ്ഡലങ്ങളുടെ ചുമതല നല്‍കിയതില്‍ കെ.പി.സി.സി സെക്രട്ടറിമാരില്‍ പലര്‍ക്കും അമര്‍ഷം.
നിയമസഭാ തെരഞ്ഞെടുപ്പിന് എത്രയും വേഗം സജ്ജമാകാനായിട്ടാണ് കെ.പി.സി.സി 140 നിയോജക മണ്ഡലങ്ങളുടെയും ചുമതല സെക്രട്ടറിമാര്‍ക്കു കൈമാറിയത്. ഇന്നും നാളെയും മണ്ഡലത്തിലെത്തി നേതൃയോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെ.പി.സി.സി നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്.
നിയോജകമണ്ഡലത്തിലെ എം.പിമാര്‍, എം.എല്‍.എമാര്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ യോഗമാണ് ഇന്ന് ചേരേണ്ടത്. നാളെ ബ്ലോക്ക് അടിസ്ഥാനത്തിലും യോഗം ചേരണം. ഓരോ നിയമസഭാ മണ്ഡലത്തിലും വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നത് അടക്കം മുന്നൊരുക്കങ്ങളുടെ ഉത്തരവാദിത്തം കെ.പി.സി.സി സെക്രട്ടറിക്കാണ്.
എന്നാല്‍ സ്വന്തം ജില്ലകളിലെ നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കെ.പി.സി.സി സെക്രട്ടറിമാരില്‍ പലരും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതനുസരിച്ച് കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ടവര്‍ അടക്കം പുതിയ നീക്കത്തില്‍ അതൃപ്തിയിലാണ്. മണ്ഡലങ്ങള്‍ മാറി പ്രവര്‍ത്തിക്കുന്നതോടെ പ്രവര്‍ത്തകര്‍ക്കിടയിലെ ബന്ധങ്ങളിലും വിള്ളല്‍ വീഴുമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."