HOME
DETAILS
MAL
പാലാ എന്‍.സി.പിയുടെ സീറ്റ്; വിട്ടു കൊടുക്കില്ല: പീതാംബരന്
backup
December 20 2020 | 18:12 PM
കൊച്ചി: പാലാ നിയമസഭാ സീറ്റില്‍ എന്‍.സി.പി കാലങ്ങളായി മത്സരിക്കുന്നതാണെന്നും സീറ്റ് മറ്റാര്‍ക്കും വിട്ടു കൊടുക്കില്ലെന്നും സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന് മാസ്റ്റര്‍.
പാലായില്‍ എന്‍.സി.പി തന്നെ മത്സരിക്കും. അവകാശവാദം ആര്‍ക്കും ഉന്നയിക്കാം. എന്നാല്‍ എല്‍.ഡി.എഫിന്റെ സിറ്റിങ് എം.എല്‍.എ ഉള്ള സീറ്റ് ചോദിക്കുന്നവര്‍ക്ക് കൊടുക്കാനുള്ളതല്ല. പാലാ എം.എല്‍.എ മാണി സി.കാപ്പന് എന്‍.സി.പി വിടേണ്ട ഘട്ടം വന്നിട്ടില്ല.
നിയമസഭാ സീറ്റ് വിഭജനം സംബന്ധിച്ച് എല്‍.ഡി.എഫില്‍ ഇതു വരെ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."