മുഖംനോക്കാതെ നടപടി വേണം: എസ്.വൈ.എസ്
നിലമ്പൂര്‍: പൂക്കോട്ടുംപാടം ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ക്കുകയും ക്ഷേത്രത്തിനു കേടുപാടുകള്‍ വരുത്തുകയും ചെയ്ത മുഴുവന്‍ സാമൂഹ്യദ്രോഹികളെയും ഉടന്‍ പിടികൂടി നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് എസ്.വൈ.എസ് മണ്ഡലം കമ്മിറ്റി. ആരാധാനാലയങ്ങള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ ആരുടെ ഭാഗത്തുനിന്നായാലും പ്രതിഷേധാര്‍ഹമാണെന്നും എസ്.വൈ.എസ് അഭിപ്രായപ്പെട്ടു.
നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഈ നീക്കത്തിനെതിരേ യോജിച്ച മുന്നേറ്റം അനിവാര്യമാണ്. സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്തുന്നതിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുണ്ടാകണമെന്നും യോഗം അഭ്യര്‍ഥിച്ചു. ടി.കെ അബ്ദുല്ലക്കുട്ടി മാസ്റ്റര്‍ അധ്യക്ഷനായി. സലീം എടക്കര, കെ.കെ അമാനുല്ല ദാരിമി, പറമ്പില്‍ ബാവ, എം.എ സിദ്ദീഖ് മാസ്റ്റര്‍, ഹംസ ഫൈസി രാമംകുത്ത്, ചെമ്മല നാണി ഹാജി, എം.ടി മുഹമ്മദ്, അന്‍വര്‍ ഫൈസി, കക്കോടന്‍ നാസര്‍, കണ്ണംകുളവന്‍ ബാപ്പുട്ടി, സൈനുദ്ദീന്‍ ലത്വീഫി, ഇസ്ഹാഖ് അടുക്കത്ത്, യൂസുഫ് ചെമ്പാലി, അത്തോയി മരത്തിന്‍കടവ്, നൂര്‍ മുഹമ്മദ് ഫൈസി, ഇ. പോക്കര്‍ പൂളപ്പാടം, പനോളി മുഹമ്മദ് ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."