മദ്യവര്‍ജ്ജനമാണ് സര്‍ക്കാര്‍ നയം; ബ്രൂവറികള്‍ സര്‍ക്കാര്‍ നയത്തിനെതിരല്ല - മുഖ്യമന്ത്രി
തിരുവനന്തപുരം: ഇടതുപക്ഷം പ്രകടനപത്രികയില്‍ വ്യക്തമാക്കിയത് മദ്യനിരോധനമല്ല മദ്യവര്‍ജ്ജനമാണ്. അതിനാല്‍, സര്‍ക്കാരിന്റെ നയത്തിനെതിരായാണ് ബ്രൂവറിയും ഡിസ്റ്റിലറിയും അവദിച്ചതെന്ന ആരോപണം തെറ്റാണെന്ന് മുഖ്യന്ത്രി.
സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്ന മദ്യം ബിവറേജ് കോര്‍പറേഷനാണ് നല്‍കുക. അതിനാല്‍ ഇവിടെ ഉല്‍പ്പാദനം ആരംഭിച്ചാല്‍ പുറത്തുനിന്നും വാങ്ങുന്ന മദ്യം ആവശ്യമായി വരില്ല. മൂന്നു ബ്രൂവറിക്കും രണ്ട് ബ്ലെന്റിങ് ആന്റ് ബോട്‌ലിങ് യൂണിറ്റുകള്‍ക്കുമാണ് തത്വത്തില്‍ അനുമതി നല്‍കിയിരിക്കുന്നത്. പൊതുസംവിധാനത്തിനകത്തുള്ള രണ്ടു യൂണിറ്റുകള്‍ക്ക് ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്.
ഇത്തരം സ്ഥാപനങ്ങള്‍ വരുമ്പോള്‍ സംസ്ഥാനത്ത് നൂറു കണക്കിന് തൊഴിലവസരങ്ങളാണ് വര്‍ധിക്കുക. കൂടാതെ നികുതിയിനത്തിലും വരുമാനവര്‍ധനവുണ്ടാവും. ഇത് സംസ്ഥാനത്തിനെതിരാണെന്ന് പ്രതിപക്ഷ നേതാവിന് മാത്രമേ പറയാന്‍ കഴിയൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."