HOME
DETAILS

നിരോധിച്ച മരുന്നുകള്‍ കൊണ്ടുവന്ന കേസില്‍ രണ്ടു മലയാളികള്‍ സഊദിയില്‍ ജയിലില്‍

  
backup
October 03 2018 | 10:10 AM

saudi-drug-case-two-persons-jail-spm-gulf-0310

റിയാദ്: നാട്ടില്‍ പോയി തിരിച്ചു വരുന്നതിനിടെ കൊണ്ടുവന്ന മരുന്നുകളില്‍ സഊദിയില്‍ നിരോധിച്ച മരുന്നുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടു മലയാളികള്‍ മൂന്നാഴ്ച്ചയായി സഊദിയില്‍ ജയിലില്‍. ഹരിപ്പാട് സ്വദേശികളായ രണ്ടു പേരാണ് സഊദിയില്‍ ഇരു ജയിലുകളിലായി കഴിയുന്നത്. നാട്ടില്‍ പോയി വരുന്നതിനിടെ സഹോദരീ ഭര്‍ത്താവിന് വേണ്ടി കൊണ്ടുവന്ന മരുന്നുകളിലാണ് രാജ്യത്ത് നിരോധിച്ച മരുന്നുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് മരുന്ന് കൊണ്ടുവന്ന യുവാവിനെയും ആവശ്യക്കാരനായ സഹോദരീ ഭര്‍ത്താവിനെയും പോലിസ് പിടികൂടുകയായിരുന്നു.

കഴിഞ്ഞ മാസം സെപ്തംബര്‍ 13നാണ് രണ്ടു മാസത്തെ ലീവ് കഴിഞ്ഞു തിരിച്ചു വരുന്നതിനിടെ വിമാനത്താവളത്തില്‍ വെച്ച് മരുന്നുകള്‍ പിടികൂടിയത്. നാട്ടില്‍ നിന്നെത്തി അബഹയിലേക്ക് പോകാനുള്ള വിമാനം മാറിക്കയറുന്നതിനിടെ നടത്തിയ പരിശോധനയില്‍ കസ്റ്റംസ് മരുന്നുകള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് യുവാവിന്റെ യാത്ര മുടങ്ങുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. മരുന്നുകള്‍ക്കൊപ്പം കോട്ടയം മെഡിക്കല്‍ കോളേജിലെ ന്യൂറോളജി വിഭാഗം മേധാവിയുടെയും ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ന്യൂറോളജി വിഭാഗം പ്രൊഫസറുടെയും കുറിപ്പുകള്‍ ഉണ്ടായിട്ടും ഇതൊന്നും അധികൃതര്‍ മുഖവിലക്കെടുത്തില്ല.

അപസ്മാര രോഗത്തിനുള്ള മരുന്നുകളാണെന്നും 2002 മുതല്‍ ദിനേനെ സ്ഥിരമായി രണ്ടു ഗുളികകള്‍ വീതം ഉപയോഗിക്കുന്നതാണെന്നും ഡോക്ടര്‍മാര്‍ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. പിടികൂടിയ മരുന്നുകളില്‍ മയക്കുമരുന്നിന്റെ അംശം ഉണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് സഊദി നിരോധിച്ച മരുന്നുകളില്‍പെട്ടവയാണ്. മാത്രമല്ല, ഒരു വര്‍ഷത്തേക്കുള്ള മരുന്നുകള്‍ ഒരുമിച്ചു കൊണ്ട് വന്നതും കേസിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. പിടികൂടിയവരില്‍ മരുന്നുകള്‍ കൊണ്ടുവന്ന വ്യക്തി മക്കയിലെ ശുമൈസി ജയിലിലും അപസ്മാരമുള്ള വ്യക്തി നജ്‌റാന്‍ ജയിലുമാണെന്നാണ് അറിയാന്‍ കഴിയുന്നത്. മൊബൈലുകള്‍ പ്രവര്‍ത്തനരഹിതമായതിനാല്‍ ഇരുവരുമായും സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല. ഇരുവരുടെയും മോചനത്തിനായി കോണ്‍സുലേറ്റിന്റെ സമീപിച്ചു സഹായം ആവശ്യപ്പെട്ടിരിക്കുകയാണ് ഇവിടെയുള്ള സഹോദരന്‍. സഊദിയില്‍ നിരവധി മരുന്നുകള്‍ ഇത്തരത്തില്‍ നിരോധിച്ചിട്ടുണ്ട്. ഇതറിയാതെ കൊണ്ടുവരുന്നവര്‍ നേരത്തെയും പിടിക്കപ്പെട്ടിട്ടുണ്ട്. സഊദിയിലേക്ക് മരുന്നുകള്‍ കൊണ്ട് വരുമ്പോള്‍ ശ്രദ്ധിക്കണമെന്നും മരുന്നുകള്‍ നിരോധന പട്ടികയില്‍ ഉള്‍പ്പെട്ടതാണോയെന്നു പരിശോധിക്കണമെന്നും സാമൂഹ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  42 minutes ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  an hour ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  an hour ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  2 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  2 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  3 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  4 hours ago