ക്രിസ്റ്റ്യാനോക്ക് ഇരട്ട ഗോള്‍, യുവന്റസിന് ജയം
റോം: സീരി എയില്‍ ഗോളടി തുടര്‍ന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഇരട്ട ഗോളുകളാണ് ക്രിസറ്റിയാനോ സ്വന്തമാക്കിയത്. പാര്മക്കെതിരേ യുവന്റസ് എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് വിജയിച്ചത്. തികച്ചും ഏകപക്ഷീയമായിരുന്നു മത്സരം. കളി തുടങ്ങി ആദ്യ 26 മിനുട്ടില്‍ തന്നെ യുവന്റസ് രണ്ട് ഗോളുകള്‍ക്ക് മുന്നിലെത്തിയിരുന്നു. 23ാം മിനുട്ടില്‍ കുലുസവേസ്കി ആണ് ആദ്യ ഗോള്‍ നേടിയത്. മൊറാട്ടയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍.
പിന്നാലെ 26ാം മിനുട്ടില്‍ റൊണാള്‍ഡോ തന്റെ ആദ്യ ഗോള്‍ നേടി. രണ്ട@ാം പകുതിയുടെ തുടക്കത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീണ്ട@ും വല കുലുക്കി. ഇത്തവണ റാംസിയുടെ പാസില്‍ നിന്നായിരുന്നു റൊണാള്‍ഡോയുടെ ഗോള്‍.
ഈ ഗോളോടെ റൊണാള്‍ഡോ ലീഗില്‍ 12 ഗോളുകളില്‍ എത്തി. മൊറാട്ടയാണ് യുവന്റസിന്റെ നാലാം ഗോള്‍ നേടിയത്. 13 മത്സരത്തില്‍ നിന്ന് 27 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് യുവന്റസ് ഇപ്പോള്‍.
പ്രീമിയര്‍ ലീഗ്
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിതല് എതിരില്ലാത്ത ഒരു ഗോളിന് സതാംപ്ടണെയാണ് സിറ്റി പരാജയപ്പെടുത്തിയത്. 16ാം മിനുട്ടില്‍ റഹീം സ്റ്റിര്‍ലിങാണ് സിറ്റിയുടെ വിജയ ഗോള്‍ സ്വന്തമാക്കിയത്. ജയത്തോടെ 13 മത്സരത്തില്‍ നിന്ന് സിറ്റിക്ക് 23 പോയിന്റായി. സിറ്റി പട്ടികയില്‍ ആറാം സ്ഥാനത്താണിപ്പോള്‍.
മറ്റൊരു മത്സരത്തില്‍ 2-1 എന്ന സ്കോറിന് എവര്ട്ടണ് ആഴ്സനലിനെ പരാജയപ്പെടുത്തി. റോബ് ഹോള്‍ഡിങ് (സെല്‍ഫ്), യാര മിന (45) എന്നിവരാണ് എവര്ട്ടണ് വേണ്ടി ഗോളുകള്‍ സ്വന്തമാക്കിയത്. 35ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റിയില്‍ നിന്ന് നിക്കോളാസ് പെപെയാണ് ആഴ്സനലിന്റെ ആശ്വാസ ഗോള്‍ സ്വന്തമാക്കിയത്. മറ്റൊരു മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ടോട്ടന്‍ ഹാം ലെസ്റ്റര്‍ സിറ്റിയോട് പരാജയപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."