സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് മായാവതി
ന്യൂഡല്‍ഹി: വരുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനൊപ്പം സഖ്യത്തിനില്ലെന്ന് ബി.എസ്.പി നേതാവ് മായാവതി. ബി.ജെ.പിയെ ഒറ്റയ്ക്ക് തുരുത്താമെന്നാണ് കോണ്‍ഗ്രസിന്റെ വിചാരമെന്നും എന്നാല്‍ ജനങ്ങള്‍ അവരുടെ അഴിമതി സര്‍ക്കാരിനെ മറക്കാന്‍ തയ്യാറായിട്ടില്ല എന്നതാണ് സത്യാവസ്ഥയെന്നും മായാവതി പറഞ്ഞു.
രാജസ്ഥാനിലും മധ്യപ്രദേശിലും ഞങ്ങള്‍ പ്രാദേശിക പാര്‍ട്ടികളുമൊത്ത് മത്സരിക്കും. അല്ലെങ്കില്‍ ഒറ്റയ്ക്ക് പോരാടും. പക്ഷെ കോണ്ഗ്രസിനോടൊപ്പമില്ലെന്നും മായാവതി വ്യക്തമാക്കി.
വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്താണ് മായാവതി ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവും ചൊരിഞ്ഞു. ബി.ജെ.പിയെ അല്ല സൗഹൃദത്തിലുള്ള പാര്‍ട്ടികളെ തകര്‍ക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അമ്മ സോണിയാ ഗാന്ധിയും സഖ്യത്തിന് ശ്രമിക്കുന്നതില്‍ സത്യസന്ധതയുണ്ട്. എന്നാല്‍ ചില നേതാക്കളുണ്ട്, ഇത് അട്ടിമറിക്കാനായിട്ട്.
''ദിഗ്വിജയ് സിങിനെപ്പോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബി.എസ്.പി- കോണ്‍ഗ്രസ് സഖ്യം ആഗ്രഹിക്കുന്നില്ല. അവര്‍ ഇ.ഡി, സി.ബി.ഐ തുടങ്ങിയ ഏജന്‍സികളെ പേടിക്കുന്നു''- മായാവതി പറഞ്ഞു.
മധ്യപ്രദേശില്‍ കഴിഞ്ഞമാസം 22 മണ്ഡലങ്ങളില്‍ മായാവതിയെ അവഗണിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയിരുന്നു. കോണ്‍ഗ്രസ് കാംപയിന് മാനേജര്‍ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് ശക്തിയുള്ള മൊറീന, ശിവപുരി മേഖലയിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. എന്നാല്‍ ദലിത് ബെള്‍ട്ട് കൂടിയാണ് ഈ പ്രദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."