HOME
DETAILS
MAL
വീടിന് തീ പിടിച്ച് ഗൃഹോപകരണങ്ങള്‍ കത്തി നശിച്ചു
backup
July 30 2016 | 21:07 PM
അരൂര്‍: വീടിന് തീ പിടിച്ച് ഗൃഹോപകരണങ്ങള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. എഴുപുന്ന പഞ്ചായത്തില്‍ പതിന്നാലാം വാര്‍ഡില്‍ ആലുങ്കല്‍ രത്നാകരന്റെ വീടാണ് കത്തി നശിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചയോടുകൂടിയായിരുന്നു സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമായതെന്ന് പറയപ്പെടുന്നു. തീ പിടുത്തത്തെ തുടര്‍ന്ന് ശബ്ദം കേട്ടതോടെ വീടിനുള്ളിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാല്‍ ആളപായം ഉണ്ടായില്ല.
തീ പിടുത്തത്തെ തുടര്‍ന്ന് ചേര്‍ത്തല അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റ് എത്തിയാണ് തീ പൂര്‍ണ്ണമായും അണച്ചത്. വീടിന്റെ ഉള്‍വശവും മുകള്‍ ഭാഗങ്ങളും പൂര്‍ണ്ണമായി കത്തി നശിച്ചു. സംഭവത്തെ തുടര്‍ന്ന് ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി രത്നാകരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."