HOME
DETAILS

മര്‍കസ് വിദ്യാഭ്യാസ തട്ടിപ്പ്: പൊലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാവില്ല- ആക്ഷന്‍ കമ്മിറ്റി

  
backup
May 27 2017 | 22:05 PM

%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%a4%e0%b4%9f%e0%b5%8d-4

കുന്ദമംഗലം: മര്‍കസ് വിദ്യാഭ്യാസ തട്ടിപ്പിനിരയായ വിദ്യാര്‍ഥികള്‍ നടത്തുന്ന നിരാഹാരസമരത്തെ പൊലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാവില്ലെന്ന് കുന്ദമംഗലത്ത് ഇന്നലെ ചേര്‍ന്ന സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
കഴിഞ്ഞദിവസം സമരക്കാര്‍ക്ക് നേരെയുണ്ടായ പൊലിസ് അതിക്രമത്തില്‍ യോഗം ശക്തമായി പ്രതിഷേധിച്ചു. ലാത്തിച്ചാര്‍ജിനും ഗ്രനേഡ്, ടിയര്‍ഗ്യാസ് പ്രയോഗത്തിനും മുന്‍പ് ഉണ്ടായിരിക്കേണ്ട നടപടിക്രമങ്ങള്‍ പൊലിസ് പാലിച്ചില്ലെന്ന് ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു.
യാതൊരു പ്രകോപനവുമില്ലാതെ സംഭവസമയത്ത് മര്‍കസില്‍നിന്ന് പുറത്തുവന്ന ഒരു പൊലിസ് ഉദ്യോഗസ്ഥനാണ് പെട്ടെന്ന് സമരപ്പന്തല്‍ പൊളിച്ചുനീക്കിയതും സമരം ചെയ്ത വിദ്യാര്‍ഥികളെ തല്ലിച്ചതയ്ക്കുകയും ചെയ്തത്. പൊലിസ് നടപടിയെക്കുറിച്ച് സമഗ്രമായി അന്വേഷിച്ച് കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പൊളിച്ചുമാറ്റിയ സമരപ്പന്തല്‍ വീണ്ടും സ്ഥാപിക്കാനും സമരം ശക്തമായി തുടരാനും യോഗം തീരുമാനിച്ചു.
പി വിശ്വനാഥന്‍ അധ്യക്ഷനായി. ഖാലിദ് കിളിമുണ്ട, ഒ. സുഭദ്രന്‍, ഇ.പി അന്‍വര്‍ സാദത്ത്, എം. ബാബുമോന്‍ സംസാരിച്ചു. അബ്ദുല്‍ ജബ്ബാര്‍ സ്വാഗതവും അബ്ദുല്‍ വാഹിദ് നന്ദിയും പറഞ്ഞു.

എട്ടു വിദ്യാര്‍ഥികള്‍ റിമാന്‍ഡില്‍

കുന്ദമംഗലം: മര്‍ക്കസ് എന്‍ജിനീയറിങ്ങ് ടെക്‌നോളജി കോഴ്‌സ് വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന അക്രമ സംഭവത്തില്‍ എട്ടു വിദ്യാര്‍ഥികള്‍ റിമാന്റില്‍. എ.ടി റിന്‍ഷാദ് (21), മുഹമ്മദ് അജ്‌ലാല്‍ (23), മുഹമ്മദ് റാഷിദ്(22), എളയടത്ത് താഴം അനസ്(23), കണ്ണമ്പലം കെ. ജംഷാദ് (25), കൂനഞ്ചേരി പുതുക്കുടി ഷാനിദ്(21), ബാലുശ്ശേരി മുത്തമ്മക്കണ്ടി എം.കെ മുഹമ്മദ് മിര്‍ഷാദ്, ഒവുങ്ങര സി.പി നിയാസ് എന്നിവരെയാണ് കുന്ദമംഗലം പൊലിസ് അറസ്റ്റ് ചെയ്തത്. ഇവരെ കുന്ദമംഗലം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  22 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  3 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago