അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ ഓര്‍മകളുണര്‍ത്തി ആന്‍ഡമാന്‍ മലയാളി കോണ്‍ഫറന്‍സ്
എന്‍.സി ഷെരീഫ്
മഞ്ചേരി: പിറന്ന നാടിനായി പോരാടിയതിന്റെ പേരില്‍ നാടുകടത്തപ്പെട്ടവരുടെ പിന്‍മുറക്കാര്‍ പിതാമഹന്‍മാരുടെ നാട്ടില്‍ ആദ്യമായി ഒത്തുകൂടി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രെന്റ് കമ്മിറ്റി മഞ്ചേരിയില്‍ സംഘടിപ്പിച്ച ആന്‍ഡമാന്‍ മലയാളി കോണ്‍ഫറന്‍സ് അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ ഓര്‍മകളുടെ സംഗമഭൂമിയായി മാറി.
ആന്‍ഡമാനില്‍ നിന്നുള്ള നൂറോളം പേരാണ് സംഗമത്തില്‍ പങ്കെടുത്തത്. അധിനിവേശ ശക്തികളോട് വല്യുപ്പമാര്‍ പുലര്‍ത്തിയ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും അവരുടെ ത്യാഗോജ്വല പോരാട്ടങ്ങളും നേരിടേണ്ടി വന്ന പീഡനമുറകളും അവര്‍ വിവരിച്ചു.
വല്യുപ്പമാരില്‍നിന്ന് പറഞ്ഞുകേട്ട മലബാര്‍ മേഖലയിലെ കത്തിപ്പടര്‍ന്ന കലാപദിനങ്ങളിലെ നടുക്കുന്ന ഓര്‍മകള്‍ ആന്‍ഡമാന്‍ സംഘം പങ്കുവച്ചതോടെ ചരിത്രാന്വേഷികള്‍ക്ക് നവ്യാനുഭവമായി. പിറന്നമണ്ണില്‍നിന്ന് പിഴുതെറിയപ്പെട്ട് കാലാപാനിയിലെ വിയര്‍പ്പും കണ്ണീരും ചോരയും കലര്‍ന്ന നരകജീവിതം അവര്‍ക്ക് രാജ്യത്തോടുള്ള സ്‌നേഹവും കൂറും വര്‍ധിപ്പിക്കുകയാണ് ചെയ്തതെന്ന് ഓരോരുത്തരും വിവരിച്ചു.
നാടുകടത്തപ്പെട്ടവരുടെ വര്‍ത്തമാനം, ആന്‍ഡമാന്‍ മലയാളികള്‍: വര്‍ത്തമാനവും ഭാവിയും, മലയാളം മിഷന്‍, നാട്ടുകൂട്ടം തുടങ്ങിയ വിവിധ സെഷനുകളിലായാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.കെ.എന്‍ കുറുപ്പ് ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ചരിത്രത്തെ തെറ്റായി വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുന്നത് ധീരദേശാഭിമാനികളോടുള്ള അനാദരവാണെന്ന് തങ്ങള്‍ പറഞ്ഞു.
ആന്‍ഡമാന്‍ ഫിഷറീസ് റിട്ട.ഇന്‍സ്‌പെക്ടര്‍ വിജയന്‍ മടപ്പള്ളി വിഷയാവതരണം നടത്തി. അനീസുദ്ധീന്‍ അഹമ്മദ്, ഡോ.എം.പി മുജീബ് റഹ്മാന്‍, ഡോ.അമീന്‍ ദാസ് ചര്‍ച്ചയില്‍ പങ്കെടുത്തു. അഡ്വ.എം. ഉമ്മര്‍ എം.എല്‍.എ, പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സത്താര്‍ പന്തല്ലൂര്‍, ആഷിഖ് കുഴിപ്പുറം, സി. കുഞ്ഞാപ്പുട്ടി, മുനീര്‍ മാസ്റ്റര്‍ കുറ്റ്യാടി സംസാരിച്ചു.
'ആന്‍ഡമാന്‍: നാടുകടത്തപ്പെട്ടവരുടെ വര്‍ത്തമാനം' സെഷനില്‍ വിജയന്‍ മടപ്പള്ളി വിഷയാവതരണം നടത്തി. ഷാഹുല്‍ ഹമീദ് മേല്‍മുറി, ഡോ.അബ്ദുല്‍ മജീദ് കൊടക്കാട് സംബന്ധിച്ചു.
ആന്‍ഡമാന്‍ മലയാളികള്‍:'വര്‍ത്തമാനവും ഭാവിയും' സെഷന്‍ അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ആന്‍ഡമാന്‍ ഖാസി സുലൈമാന്‍ ഫൈസി അധ്യക്ഷനായി. പി.കെ അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി വിഷയാവതരണം നടത്തി.
ആനമങ്ങാട് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ഒ.എം.എസ് തങ്ങള്‍ മേലാറ്റൂര്‍, കെ.എം ഹമീദ്, കെ.എം സീതിക്കോയ തങ്ങള്‍, നാലകത്ത് റസാഖ് ഫൈസി, വി.എം സൈനുദ്ധീന്‍ ഹാജി, സി.എച്ച് ഇസ്മാഈല്‍ ഫൈസി, പി.കെ അബൂബക്കര്‍, സി. ഇസ്മാഈല്‍ അന്‍വരി, അബ്ദുറസാഖ്, നൗഫല്‍ മാസ്റ്റര്‍ വാകേരി സംസാരിച്ചു.
'മലയാളം മിഷന്‍' സെഷന്‍ മലയാളം മിഷന്‍ രജിസ്ട്രാര്‍ എം. സേതുമാധവന്‍ ഉദ്ഘാടനം ചെയ്തു. ജലീല്‍ മാസ്റ്റര്‍ പട്ടര്‍ക്കുളം അധ്യക്ഷനായി. ശംസുദ്ധീന്‍ ഒഴുകൂര്‍, ഡോ.കെ.ടി ജാബിര്‍ ഹുദവി ചര്‍ച്ചയില്‍ പങ്കെടുത്തു.
അബ്ദുസ്സമദ് ഇടുക്കി മോഡറേറ്ററായി.
മലബാര്‍ കലാപത്തെ പവിധേയമാക്കണം: ഡോ. കെ. കെ. എന്‍ കുറുപ്പ്
മഞ്ചേരി: മലബാര്‍ കലാപത്തെ പഠനവിധേയമാക്കാന്‍ സര്‍ക്കാരുകള്‍ പദ്ധതി തയാറാക്കണമെന്ന് ചരിത്രകാരന്‍ ഡോ.കെ.കെ.എന്‍ കുറുപ്പ് ആവശ്യപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് മഞ്ചേരിയില്‍ സംഘടിപ്പിച്ച ആന്‍ഡമാന്‍ മലയാളി കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളില്‍ ഏറെ പ്രാധാന്യമേറിയതാണ് മലബാര്‍ കലാപം, എന്നാല്‍ വേണ്ടവിധത്തില്‍ ഇത് പരിഗണിക്കപ്പെട്ടില്ല. മലബാര്‍ കലാപത്തെ വര്‍ഗീയ കലാപമായി ചിത്രീകരിക്കുന്നവരുണ്ട്, ഇത് ചരിത്രത്തെ ശരിയായി മനസിലാക്കാന്‍ സാധിക്കാത്തതിനാലാണ്. ചരിത്രത്തില്‍ പറയപ്പെടാതെ പോയ നിരവധിയാളുകളുണ്ട്. അവരെല്ലാം മലബാര്‍ കലാപത്തിലൂടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരോടിയവരാണ്.
ബ്രിട്ടീഷ് ആധിപത്യത്തിനെതിരേ ശക്തമായി പ്രതികരിച്ചത് മലബാര്‍ കലാപത്തിലൂടെയാണ്. ഇത് ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടതുണ്ട്. കലാപം സൃഷ്ടിക്കാനായിരുന്നില്ല, പിറന്നമണ്ണില്‍ ആത്മാഭിമാനത്തോടെ ജീവിക്കാനായിരുന്നു സമരം. ഇതിനെ പലരും തെറ്റായി വ്യാഖ്യാനിച്ചെന്നും സ്വാതന്ത്ര്യസമര ചരിത്രങ്ങളെ സത്യസന്ധമായ പഠനങ്ങള്‍ക്ക് വിധേയമാക്കണമെന്നും ഡോ.കെ.കെ.എന്‍ കുറുപ്പ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."