HOME
DETAILS

ആത്മ ശുദ്ധീകരണത്തിന്റെ ദിനരാത്രങ്ങള്‍

  
backup
May 27 2017 | 22:05 PM

%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae-%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a6

വിശുദ്ധ റമദാന്‍ ദോഷങ്ങളെ കരിച്ചുകളയാനുള്ളതാണ്. സ്രഷ്ടാവായ അല്ലാഹുവിലേക്കു സമര്‍പ്പിക്കുന്നതിലൂടെ ആത്മാവിനെ ശുദ്ധീകരിക്കാനുള്ള കാലയളവാണിത്. അല്ലാഹു പറയുന്നു-'സത്യ വിശ്വാസികളേ, നിങ്ങളുടെ മുന്‍പുള്ളവരുടെ മേല്‍ നിര്‍ബന്ധമാക്കപ്പെട്ടപോലെ നിങ്ങളുടെ മേലിലും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു, നിങ്ങള്‍ സൂക്ഷ്മതയുള്ളവരാകാന്‍ വേണ്ടി' (ഖുര്‍ആന്‍ 2-183).
ആത്മശുദ്ധീകരണമാണ് വ്രതനുഷ്ഠാനത്തിലൂടെ ലക്ഷ്യമിടുന്നത്. ദുര്‍ചിന്തകളില്‍നിന്നും ദുര്‍പ്രവര്‍ത്തനങ്ങളില്‍നിന്നും മനസിനെയും ശരീരത്തെയും സംസ്‌കരിച്ചെടുക്കണം. ആരാധനകളിലൂടെയാണ് സൂക്ഷമതയും വിജയവും  കൈവരിക്കാനാകുന്നത്. വിശപ്പു സഹിച്ചും ഉറക്കമൊഴിച്ചും നിരന്തര കര്‍മങ്ങളിലൂടെയും തഖ്‌വ കൈവരിക്കാന്‍ സല്‍ക്കര്‍മങ്ങളുടെ മാസമായ റമദാന്‍ കൂടുതല്‍ ഉപയോഗപ്പെടുത്തണം.
റമദാനിലെ പ്രധാന ആരാധനാ കര്‍മമാണല്ലോ വ്രതാനുഷ്ഠാനം. ആത്മീയ ചൈതന്യം ഉള്‍ക്കൊള്ളുന്നതാകണം നോമ്പ്. തഖ്‌വയില്ലാത്ത, കേവല ഭക്ഷണപദാര്‍ഥങ്ങളില്‍നിന്നു മാറിനില്‍ക്കുന്നതില്‍ പ്രയോജനമില്ല. വ്രതാനുഷ്ഠാനത്തിനൊപ്പം തിന്‍മകളില്‍നിന്നെല്ലാം അകലം പാലിക്കണം. അതു ജീവിതചര്യയായി തുടരുകയും വേണം.
റമദാനില്‍ അനേകം മടങ്ങ് പ്രതിഫലമാണ് അല്ലാഹു നിശ്ചയിച്ചിരിക്കുന്നത്. നബി (സ്വ) പറയുന്നു-'ഈ മാസത്തില്‍ ആരെങ്കിലും ഒരു സുന്നത്ത് ചെയ്താല്‍ മറ്റു മാസങ്ങളില്‍ ഒരു ഫര്‍ള് ചെയ്തതു പോലെയാണ്. വല്ലവനും ഒരു ഫര്‍ളായ കാര്യം നിര്‍വഹിച്ചാല്‍ മറ്റു മാസങ്ങളില്‍ എഴുപതു ഫര്‍ളുകള്‍ നിര്‍വഹിച്ചതു പോലെയും'.
പൈശാചിക പ്രവണതകളെ തിരസ്‌കരിക്കുകയും കര്‍മാനുഷ്ഠാനങ്ങളില്‍ സൂക്ഷമത കൈവരിക്കുകയും വേണം. നബി(സ) പറഞ്ഞു- 'അഞ്ചു കാര്യങ്ങള്‍ നോമ്പിനെ നഷ്ടപ്പെടുത്തിക്കളയും, ഏഷണി, പരദൂഷണം, കള്ളസത്യം, വികാരത്തോടെയുള്ള നോട്ടം, കളവ് പറയല്‍ എന്നിവയാണവ'. നോമ്പിന്റെ പ്രതിഫലം നഷ്ടമാകുന്ന വിധമുള്ള സംസാരങ്ങളും പ്രവൃത്തികളും ഉപേക്ഷിക്കണം. തിരുനബി (സ) യുടെ മറ്റൊരു ഹദീസ് ഇപ്രകാരമാണ്- 'നിങ്ങളിലൊരാള്‍ക്കു വ്രതാനുഷ്ഠാന ദിനം വന്നാല്‍ ദുഷിച്ച വാക്കുകള്‍ പറയുകയോ അനാവശ്യം സംസാരിക്കുകയോ ചെയ്യരുത്.
അവനെ വല്ലവനും ചീത്ത പറയുകയോ കൈയേറ്റം ചെയ്യാന്‍ ഒരുമ്പെടുകയോ ചെയ്താല്‍ താന്‍ നോമ്പുകാരനാണെന്നു പറഞ്ഞുകൊള്ളട്ടെ' (ബുഖാരി, മുസ്‌ലിം). സ്വര്‍ഗ വാതിലുകളിലൊന്നു നോമ്പുകാരനുവേണ്ടി മാത്രമായി തുറന്നുവച്ചിരിക്കുന്നു. കാരുണ്യവും പാപമോചനം, നരക മോചനം എന്നിവയുമാണ് ഈ മാസം നമുക്കു നല്‍കുന്നത്. മൂന്നു പത്തുകളിലായി ഈ വിശേഷ നേട്ടം കൈവരിക്കാന്‍ പര്യാപ്തമാകണം നമ്മുടെ കര്‍മങ്ങള്‍. വ്രതാനുഷ്ഠാനത്തിലൂടെയും ഖുര്‍ആന്‍ പാരായണം, തറാവീഹ് നിസ്‌കാരം, ദാന ധര്‍മങ്ങള്‍, ഇതര ആരാധനകള്‍ എന്നിവയിലൂടെ സംശുദ്ധമായ ജീവിതത്തിനു റമദാന്‍ കാലം ഉപയോഗിപ്പെടുത്തുക. അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീന്‍.
                          
    (സമസ്ത മലപ്പുറം ജില്ലാ  ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  an hour ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  2 hours ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  2 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  3 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  3 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  3 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  4 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  4 hours ago