മദ്യ വ്യാപനത്തിനെതിരെ കരുതിയിരിക്കുക: പ്രവാസി സാംസ്കാരിക വേദി
റിയാദ്: അഴിമതിയുടെ അനന്ത സാധ്യത മുന്നില്‍ കണ്ടാണ് ഇടതു സര്‍ക്കാര്‍ മദ്യം വ്യാപിക്കുന്നതെന്ന് ബ്രൂവറി അനുവദിച്ചതിലൂടെ വ്യക്തമായതായി പ്രവാസി സാംസ്കാരിക വേദി ഷറഫിയ മേഖല കമ്മറ്റി അഭിപ്രായപ്പെട്ടു.
പ്രവാസികളുടെയും പൊതു സമൂഹത്തിന്റെയും ഭാഗത്തു നിന്നുമുയര്‍ന്ന കടുത്ത പ്രതിഷേധം കാരണം വിദേശ നാടുകളില്‍ മരണമടയുന്നവരുടെ മൃതദേഹം നാട്ടില്‍ കൊണ്ട് വരുന്നതിന് ചാര്‍ജ് ഇരട്ടിയാക്കിയ നടപടി എയര്‍ ഇന്ത്യ പിന്‍വലിച്ചത് ശ്രദ്ധേയമാണെങ്കിലും ഗള്‍ഫ് സെക്ടറിനോട് വിമാനക്കമ്പനികള്‍ ചെയ്യുന്ന വിവിധ അനീതികള്‍ക്കെതിരെ ശക്തമായ പോരാട്ടം തുടരുമെന്നും യോഗം അറിയിച്ചു.
ഷറഫിയ ഐ ബി എമ്മില്‍ ചേര്‍ന്ന യോഗത്തില്‍ മുഹമ്മദലി ഓവുങ്ങല്‍ അധ്യക്ഷത വഹിച്ചു. റഹീം ഒതുക്കുങ്ങല്‍, വേങ്ങര നാസര്‍, ഷഫീക് മേലാറ്റൂര്‍, സൈനുല്‍ ആബിദീന്‍, എന്‍ കെ അഷ്റഫ്, അസീക് കൊണ്ടോത്ത്, നൗഷാദ് നിടോളി, എ പി ശിഹാബ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."