HOME
DETAILS

നീരൊഴുക്ക് ശക്തം; അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു

  
backup
July 20 2019 | 20:07 PM

%e0%b4%a8%e0%b5%80%e0%b4%b0%e0%b5%8a%e0%b4%b4%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%85%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b5%86

 

 


സ്വന്തം ലേഖകന്‍


തൊടുപുഴ: നീരൊഴുക്ക് ശക്തമായതോടെ സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു. കെ.എസ്.ഇ.ബിയുടെ കീഴിലുള്ള അണക്കെട്ടുകളിലെ ജലശേഖരം ഒരു ദിവസം കൊണ്ട് രണ്ടു ശതമാനം കൂടി. 608.447 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഇപ്പോള്‍ സംഭരണികളിലുണ്ട്.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2.72 അടി ഉയര്‍ന്ന് 2307.12 അടിയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേസമയം 2382.26 അടിയായിരുന്നു ജലനിരപ്പ്. സംഭരണശേഷിയുടെ 15 ശതമാനം വെള്ളം ഇപ്പോള്‍ ഇടുക്കി അണക്കെട്ടിലുണ്ട്. ഇടുക്കിയുടെ വൃഷ്ടിപ്രദേശത്ത് 10.74 സെ.മീ മഴ ലഭിച്ചപ്പോള്‍ 38.467 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം ഒഴുകിയെത്തി.
കുറ്റ്യാടിയിലാണ് കൂടുതല്‍ മഴ ലഭിച്ചത്- 19 സെ.മീ. ആനയിറങ്കല്‍, മാട്ടുപ്പെട്ടി, പൊന്മുടി, കുണ്ടള ഒഴികെയുള്ള ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. കരുതല്‍ സംഭരണിയായ ഇടുക്കി, ശബരിഗിരി അടക്കമുള്ള വലിയ പദ്ധതികളിലെ വൈദ്യുതി ഉത്പാദനം തീരെ കുറച്ചിരിക്കുകയാണ്. 1.27 ദശലക്ഷം യൂനിറ്റ് മാത്രമായിരുന്നു ഇന്നലത്തെ ഉത്പാദനം. 13.956 ദശലക്ഷം യൂനിറ്റായിരുന്നു സംസ്ഥാനത്തെ ഇന്നലത്തെ ആഭ്യന്തര ഉത്പാദനം. വൈദ്യുതി ഉപയോഗം 61.23 ദശലക്ഷം യൂനിറ്റായി കുറഞ്ഞു. 47.274 ദശലക്ഷം യൂനിറ്റ് പുറത്തുനിന്നും എത്തിച്ചു.
അതേസമയം കഴിഞ്ഞവര്‍ഷം പ്രളയത്തില്‍ കവിഞ്ഞൊഴുകിയ പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ ഇന്നലെ തുറന്നു. ഒന്നും ഏഴും ഷട്ടറുകളാണ് ജലനിരപ്പ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തുറന്നത്. ഇടുക്കിയിലെ മലങ്കര, ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി അണക്കെട്ടുകളും തുറന്നുവച്ചിരിക്കുകയാണ്.
ഇന്നും നാളെയും വടക്കന്‍ കേരളത്തില്‍ മഴ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം. പടിഞ്ഞാറന്‍ കാറ്റ് ശക്തമായതാണ് ഇതിനു കാരണം. ഇന്ന് വടക്കന്‍ കേരളത്തില്‍ 12 സെ.മീ മുകളിലും മധ്യ കേരളത്തില്‍ 810 സെ.മീ. വരെയും മഴ പ്രതീക്ഷിക്കാം.
തെക്കന്‍ കേരളത്തില്‍ ഇത് 28 സെ.മീ. വരെയാകും.ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടര്‍ന്നെങ്കിലും അതിശക്തമായില്ല. ഇടവിട്ടുള്ള ശക്തമായ മഴയാണ് പെയ്തത്. ഇന്നലെ രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിനിടെ സംസ്ഥാനത്ത് വടക്കന്‍ ജില്ലകളിലെ മൂന്നിടങ്ങളില്‍ അതിതീവ്രമഴ രേഖപ്പെടുത്തി. കാസര്‍കോട് ജില്ലയിലെ കുഡ്‌ലുവില്‍ 31 സെ.മീറ്ററും, ഹോസ്ദുര്‍ഗില്‍ 28 സെ.മീറ്ററും മഴ ലഭിച്ചപ്പോള്‍ കണ്ണൂരില്‍ 22 സെ.മീ. മഴ രേഖപ്പെടുത്തി. വടകര, തലശേരി 19, തളിപ്പറമ്പ് 27, പൊന്നാനി, കൊയിലാണ്ടി 13 സെ.മീ. വീതവും മഴ പെയ്തു. കൊച്ചി സിയാല്‍ 12, കോഴിക്കോട്, ഇടുക്കി, തൃത്താല 11, കോട്ടയം, കാഞ്ഞിരപ്പള്ളി, ചേര്‍ത്തല, പീരുമേട്, ചാലക്കുടി, കുന്നംകുളം, ഇരിക്കൂര്‍ 10 സെ.മീ. വീതവും മഴ ലഭിച്ചു. വെള്ളാണിക്കര, കൊടുങ്ങല്ലൂര്‍, വടക്കാഞ്ചേരി, പെരുമ്പാവൂര്‍, മൂന്നാര്‍, തൊടുപുഴ എന്നിവിടങ്ങളില്‍ ഒന്‍പത് സെ.മീ. വീതവും മഴ കിട്ടി. കഴിഞ്ഞ വര്‍ഷം നിലമ്പൂരില്‍ 40 സെ.മീ. വരെ മഴ ലഭിച്ചിരുന്നു. ഇതിനു ശേഷം ഇത്തരത്തില്‍ മഴ കൂടുന്നത് ഇതാദ്യമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നിൽ ഇസ്റാഈൽ ഡ്രോൺ ആക്രമണം; വൻ സ്ഫോടനവും തീപിടിത്തവും

International
  •  6 hours ago
No Image

ഫൈനലിൽ ആദ്യ തോൽവി; ഓസ്‌ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക

Cricket
  •  6 hours ago
No Image

ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്

International
  •  6 hours ago
No Image

ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ

International
  •  7 hours ago
No Image

സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

Kerala
  •  8 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും

National
  •  8 hours ago
No Image

രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു

Kerala
  •  8 hours ago
No Image

നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ

Football
  •  9 hours ago
No Image

കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും

Kerala
  •  9 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് 

National
  •  9 hours ago