ഇന്റര്‍നെറ്റ് ഉപയോഗം ഏറ്റവും കൂടുതലുള്ള വലിയ സംസ്ഥാനം കേരളം
ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും അധികം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന വലിയ സംസ്ഥാനം കേരളം. സംസ്ഥാനത്തെ 61.1 ശതമാനം സ്ത്രീകളും 86.6 പുരുഷന്‍മാരും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണ്. സിക്കിം ആണ് സ്ത്രീകളുടെ കാര്യത്തില്‍ മുന്നിലുള്ളത്. അവിടെ 76 ശതമാനം സ്ത്രീകളും സ്വന്തമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണ്. ദേശീയ കുടുംബാരോഗ്യസര്‍വേയില്‍ (എന്‍.എഫ്.എച്ച്.എസ്) ആണ് ഈ കണ്ടെത്തല്‍.
സര്‍വേയില്‍ ബിഹാറിലെ സ്ത്രീകളാണ് ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ കാര്യത്തില്‍ ഏറ്റവും പിന്നിലുള്ളത്. 20 ശതമാനം സ്ത്രീകള്‍ മാത്രമാണ് ബിഹാറില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്.
ഏറ്റവും കൂടുതല്‍ പുരുഷന്‍മാര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് ഗോവയിലാണ്, 82.9 ശതമാനം. ഇക്കാര്യത്തില്‍ മേഘാലയയിലെ പുരുഷന്‍മാരാണ് പിന്നില്‍- 42.1 ശതമാനം.
ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന സ്ത്രീകളുടെ കണക്ക് ഇപ്രകാരം (ശതമാനത്തില്‍) : ബിഹാര്‍- 20.6, ആന്ധ്രപ്രദേശ്- 21, ത്രിപുര-22.9, പശ്ചിമബംഗാള്‍- 25.5, തെലങ്കാന- 26.5, അസം- 28.2, ഗുജറാത്ത്- 30.8, മേഘാലയ- 34.7, ആന്‍ഡമാന്‍നിക്കോബാര്‍ ദ്വീപുകള്‍- 34.8, കര്‍ണാടക- 35, മഹാരാഷ്ട്ര- 38, ജമ്മുകശ്മീര്‍- 43.3, മണിപ്പൂര്‍- 44.6, ഹിമാചല്‍പ്രദേശ്- 49.7, നാഗാലാന്‍ഡ്- 49.9, ലക്ഷദ്വീപ്- 56.4, കേരള- 61.1, മിസോറം- 67.6, ഗോവ- 73.7, സിക്കിം- 76.7.
ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന പുരുഷന്‍മാരുടെ കണക്ക് (ശതമാനത്തില്‍): ഗോവ- 91.2, സിക്കിം- 88.6, കേരള- 86.6, ലക്ഷദ്വീപ്- 84, നാഗാലാന്‍ഡ്- 82.5, മിസോറം- 82.2, ലഡാക്- 81.2, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍- 80.8, ഹിമാചല്‍പ്രദേശ്- 79.5, ജമ്മുകശ്മിര്‍- 75.2, മണിപ്പൂര്‍- 72.2, മേഘാലയ- 67.5, കര്‍ണാടക- 61.8, തെലങ്കാന- 60, അസം- 57.2, മഹാരാഷ്ട്ര- 54.8, ത്രിപുര- 53.1, ബിഹാര്‍- 51.4, പശ്ചിമബംഗാള്‍- 50.1, ആന്ധ്രപ്രദേശ്- 48.9, ഗുജറാത്ത്- 48.8
അതേസമയം കഴിഞ്ഞവര്‍ഷം നടത്തിയ സര്‍വേയില്‍ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ രാജസ്ഥാനും ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തുള്ള ഉത്തര്‍പ്രദേശും ഉള്‍പ്പെട്ടിട്ടില്ല. കൊവിഡ് വ്യാപനത്തിനു മുന്‍പു നടത്തിയ പഠനഫലമാണിത്.
ലോക്ക്ഡൗണിനെത്തുടര്‍ന്ന് വിദ്യാര്‍ഥികളുടെ പഠനം ഉള്‍പ്പെടെ ഓണ്‍ലൈനിലേക്ക് മാറിയ പുതിയ സാഹചര്യത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗം കൂടുതല്‍ വ്യാപകമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."